◾കൊച്ചി: കൊച്ചി തീരത്തിനടുത്ത് ഭാഗികമായി മുങ്ങിയ ചരക്കുകപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. മറൈൻ ഗ്യാസ് ഓയിലാണ് കപ്പലിൽ നിന്നും കടലിൽ വീണതെന്നാണ് സൂചന. കപ്പൽ പൂർണ്ണമായും ചരിഞ്ഞാൽ അപകടകരമായ സ്ഥിതി ഉണ്ടാകുമെന്നും നേവി അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ തീരദേശ മേഖലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കപ്പലിൽ നിന്ന് 9 കാർഗോകൾ കടലിൽ വീണതിനെ തുടർന്നാണ് ഈ ജാഗ്രതാ നിർദേശം നൽകിയത്. അപകടകരമായ വസ്തുക്കളാണ് കടലിൽ വീണിട്ടുള്ളതെന്ന കോസ്റ്റ് ഗാർഡിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രത ശക്തമാക്കിയത്. തീരത്ത് അടിയുന്ന വസ്തുക്കളിൽ സ്പർശിക്കരുതെന്ന് അധികൃതർ അറിയിച്ചു.
കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ കപ്പലിന്റെ ക്യാപ്റ്റൻ റഷ്യൻ പൗരനാണ്. 20 ഫിലിപ്പൈൻസ് ജീവനക്കാർ, രണ്ട് യുക്രൈൻ പൗരന്മാർ, ഒരു ജോർജിയ പൗരൻ എന്നിവരും ജീവനക്കാരിൽ ഉൾപ്പെടുന്നു. അറബിക്കടലിൽ വെച്ച് MSC Elsa 3 എന്ന ചരക്ക് കപ്പലാണ് 28 ഡിഗ്രി ചരിഞ്ഞത്. ദക്ഷിണ മേഖല ലേബൽ ആസ്ഥാനമാണ് രക്ഷാപ്രവർത്തനം നിരീക്ഷിക്കുന്നത്.
അപകടത്തെ തുടർന്ന് കോസ്റ്റ് ഗാർഡ് ജാഗ്രതാ നിർദ്ദേശം നൽകി. കടലിൽ വീണ കാർഗോകൾ അപകടകരമായ വസ്തുക്കളാണെന്ന് കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ, തീരത്ത് അടിയുന്ന അത്തരം വസ്തുക്കളിൽ സ്പർശിക്കരുതെന്ന് നിർദ്ദേശമുണ്ട്.
ഇത്തരം വസ്തുക്കൾ കരയ്ക്ക് അടിഞ്ഞാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. കൊച്ചി ആസ്ഥാനത്തു നിന്നും കോസ്റ്റുകാർഡ് നിരീക്ഷണം നടത്തുന്നുണ്ട്.
കപ്പൽ പൂർണ്ണമായും ചരിഞ്ഞാൽ അപകട സ്ഥിതിയിലാകുമെന്ന് നേവി അറിയിച്ചതോടെ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. നിലവിൽ ദക്ഷിണ മേഖല ലേബൽ ആസ്ഥാനമാണ് രക്ഷാപ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.
Story Highlights: കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട ചരക്കുകപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി; തീരദേശത്ത് ജാഗ്രതാ നിർദ്ദേശം.