ഷിരൂർ മണ്ണിടിച്ചിൽ: അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും

നിവ ലേഖകൻ

Shiroor landslide Arjun body

ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കുമെന്ന് കാർവാർ ജില്ലാ പൊലീസ് മേധാവി എം. നാരായണ അറിയിച്ചു. മംഗളൂരു ഫോറൻസിക് ലാബിലേക്ക് അയച്ച ഡിഎൻഎ സാമ്പിളുകളുടെ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡിഎൻഎ പരിശോധന ഫലത്തിലൂടെ സ്ഥിരീകരിച്ചാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇതിനായി അർജുന്റെയും, ഷിരൂരിലുള്ള സഹോദരൻ അഭിജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ മംഗളൂരുവിലെ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇന്നലെയാണ് ഡ്രഡ്ജർ കമ്പനിയുടെ മുങ്ങൽ വിദഗ്ധർ അർജുന്റെ ലോറിയുടെ ഭാഗം ഗംഗാവലി പുഴയുടെ 12 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത്.

ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ലോറി ഉയർത്തുകയായിരുന്നു. കരയിൽ നിന്ന് 65 മീറ്റർ അകലെയാണ് ലോറി കണ്ടെത്തിയത്. അപകടം നടന്ന് 72-ാം ദിവസമാണ് ലോറി കണ്ടെത്തുന്നത്.

പുഴയിൽ നിന്ന് കരയിലേക്ക് മാറ്റിയ ലോറിയിൽ നിന്ന് അസ്ഥിഭാഗവും, വസ്ത്രങ്ങളും, മകനുള്ള കളിപ്പാട്ടങ്ങളും കണ്ടെത്തി. അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പൂർണ ചിലവ് കേരള സർക്കാർ വഹിക്കും. കേരളത്തിലേക്ക് അർജുന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസിനെ കർണാടക പൊലീസ് അനുഗമിക്കും.

  മുംബൈയിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ രണ്ട് മരണം

ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത- 66 ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. ചായക്കട ഉടമയും കുടുംബവും ഉൾപ്പടെ ഏഴുപേർ അപകടത്തിൽ മരിച്ചിരുന്നു. കാർവാർ – കുംട്ട റൂട്ടിൽ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികൾ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്.

Story Highlights: Arjun’s body to be handed over to relatives tomorrow after DNA test results

Related Posts
കൊല്ലത്ത് 16 ദിവസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് 13 പേർ; കൂടുതലും സ്ത്രീകളും യുവാക്കളും
Kollam road accidents

കൊല്ലം ജില്ലയിൽ 16 ദിവസത്തിനിടെ 13 പേർ വാഹനാപകടങ്ങളിൽ മരിച്ചു. മരിച്ചവരിൽ കൂടുതലും Read more

ലഹരിക്കെതിരെ ജ്യോതിര്ഗമയ ബോധവത്കരണ പരിപാടികള്
anti drug campaign

ലഹരി മാഫിയയുടെ പിടിയില് നിന്ന് കേരളത്തെ രക്ഷിക്കാന് ലക്ഷ്യമിട്ടുള്ള എസ്കെഎന് 40 ജ്യോതിര്ഗമയയുടെ Read more

  കോഴിക്കോട് ഫ്ലവേഴ്സ് മ്യൂസിക് അവാർഡ്സ് 2025: സംഗീത മഴയിൽ കുതിർന്ന് രാവ്
മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
Malappuram tourist bus accident

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. വിവാഹ നിശ്ചയ Read more

മൂന്നാറിൽ കാട്ടാനകൾ എഎൽപി സ്കൂൾ തകർത്തു; വിദ്യാർത്ഥികളുടെ പഠനം മുടങ്ങുമോ എന്ന് ആശങ്ക
Munnar wild elephants

മൂന്നാർ നയമക്കാട് ഈസ്റ്റിലെ എ.എൽ.പി. സ്കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകർത്തു. ശനിയാഴ്ച പുലർച്ചെയുണ്ടായ Read more

അനാരോഗ്യകരമായ തൊഴിൽ ചെയ്യുന്നവരുടെ മക്കൾക്ക് സ്കോളർഷിപ്പ്: അപേക്ഷിക്കാം
pre-matric scholarship

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്ക് സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് പട്ടികജാതി വികസന Read more

അപൂർവ്വ രോഗം ബാധിച്ച കുഞ്ഞിന് സഹായം തേടി മലപ്പുറത്തെ ഒരു കുടുംബം
rare disease treatment

മലപ്പുറം വേങ്ങര സ്വദേശികളായ ഷാജി കുമാറിൻ്റെയും അംബികയുടെയും മൂന്ന് വയസ്സുള്ള മകൻ നീരവിന് Read more

  കായിക ഉച്ചകോടി വാർത്തകൾ വാസ്തവവിരുദ്ധം: മന്ത്രി വി. അബ്ദുറഹ്മാൻ
കോട്ടയത്ത് കാർ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു
Kottayam car accident

കോട്ടയം പാമ്പാടി കുറ്റിക്കലിൽ കാർ സ്കൂൾ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു. മാമോദിസ Read more

അതിതീവ്ര മഴ മുന്നറിയിപ്പ്: ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി
Kerala monsoon rainfall

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി Read more

ബംഗളൂരു ബന്നേർഘട്ടയിൽ സഫാരിക്കിടെ 12 കാരന് പുലിയുടെ ആക്രമണം
Leopard attack

ബംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ സഫാരിക്കിടെ 12 വയസ്സുകാരന് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. Read more

മുംബൈയിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ രണ്ട് മരണം
Mumbai heavy rains

കനത്ത മഴയെ തുടർന്ന് മുംബൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നഗരത്തിലെ പല ഭാഗങ്ങളിലും Read more

Leave a Comment