ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പോലീസ്

നിവ ലേഖകൻ

Shine Tom Chacko

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ലഹരി പരിശോധനയ്ക്കിടെയാണ് സംഭവം. പൊലീസ് പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങിയോടിയതായി പോലീസ് പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരിശോധനയ്ക്കിടെ നടൻ ഓടി രക്ഷപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും പൊലീസ് സംശയിക്കുന്നു. നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യാനായി നടന് നോട്ടീസ് നൽകി വിളിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.

മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടിയാണ് ഷൈൻ രക്ഷപ്പെട്ടത്. ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടിയ ഷൈൻ സ്റ്റെയർകെയ്സ് വഴി ഓടി രക്ഷപ്പെട്ടു. ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

  റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും

പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം തേടുമെന്ന് പോലീസ് അറിയിച്ചു. വൈകാതെ നടന് നോട്ടീസ് നൽകുമെന്നും പൊലീസ് വ്യക്തമാക്കി. ലഹരി പരിശോധനയ്ക്കിടെ ഓടിപ്പോയ ഷൈൻ ടോം ചാക്കോയെ കണ്ടെത്താനാകാതെ പൊലീസ് അന്വേഷണം തുടരുകയാണ്.

Story Highlights: Shine Tom Chacko fled a Kochi hotel during a police raid, prompting an investigation.

Related Posts
കൊച്ചിയിൽ രാസലഹരി വേട്ട; 70 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ
MDMA seizure Kochi

കൊച്ചിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ രാസലഹരിയുമായി നാല് യുവാക്കൾ പിടിയിലായി. കോഴിക്കോട് സ്വദേശികളായ Read more

കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ലക്ഷദ്വീപ് സ്വദേശി ചികിത്സയിൽ
Amoebic Encephalitis Kochi

കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. Read more

കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറ്റം; ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കേസ്
stadium trespass case

കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ പാലാരിവട്ടം Read more

  ശിരോവസ്ത്ര വിവാദം: കുട്ടികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റി പിതാവ്
കട്ടിപ്പാറ സംഘർഷം: DYFI നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ കേസ്, പൊലീസ് റെയ്ഡ്
Kattippara clash

കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെ ഉണ്ടായ Read more

കൊച്ചിയിൽ എയർ ഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് തകർത്ത് എംവിഡി
Air Horns

കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയർ ഹോണുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന Read more

കൊച്ചി വാഴക്കാലയിൽ ട്രാഫിക് വാർഡൻമാരുടെ ക്രൂര മർദ്ദനം; യുവാവിന് പരിക്ക്, ദൃശ്യങ്ങൾ പുറത്ത്
Traffic Wardens Assault

കൊച്ചി വാഴക്കാലയിൽ ട്രാഫിക് വാർഡൻമാർ യുവാവിനെ മർദിച്ചതായി പരാതി. റോഡിന്റെ ഒരുവശത്തെ ഗതാഗതം Read more

കൊച്ചിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവർന്നു; ഒരാൾ കസ്റ്റഡിയിൽ
Kochi Robbery

കൊച്ചി കുണ്ടന്നൂരിൽ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച. 80 ലക്ഷം Read more

  വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വള്ളികോട് പഞ്ചായത്തിൽ മെഗാ തൊഴിൽ മേള
കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്; 74-കാരന് നഷ്ടപ്പെട്ടത് 10.50 ലക്ഷം രൂപ
online fraud Kochi

കൊച്ചിയിൽ 74 വയസ്സുകാരന് 10.50 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായി. എംപരിവാഹൻ Read more

സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് കൊച്ചിയിൽ; 2,5000 കോടിയുടെ നിക്ഷേപം
AI Township Kochi

ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് Read more

ഓപ്പറേഷൻ നംഖോർ: 150-ൽ അധികം കാറുകൾ നികുതി വെട്ടിച്ച് കടത്തിയെന്ന് കണ്ടെത്തൽ; കൂടുതൽ പേരിലേക്ക് അന്വേഷണം
Operation Namkhore case

ഓപ്പറേഷൻ നംഖോറുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്ത് 150-ൽ അധികം കാറുകൾ Read more