കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ലഹരി പരിശോധനയ്ക്കിടെയാണ് സംഭവം. പൊലീസ് പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങിയോടിയതായി പോലീസ് പറയുന്നു.
പരിശോധനയ്ക്കിടെ നടൻ ഓടി രക്ഷപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും പൊലീസ് സംശയിക്കുന്നു. നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യാനായി നടന് നോട്ടീസ് നൽകി വിളിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.
മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടിയാണ് ഷൈൻ രക്ഷപ്പെട്ടത്. ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടിയ ഷൈൻ സ്റ്റെയർകെയ്സ് വഴി ഓടി രക്ഷപ്പെട്ടു. ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം തേടുമെന്ന് പോലീസ് അറിയിച്ചു. വൈകാതെ നടന് നോട്ടീസ് നൽകുമെന്നും പൊലീസ് വ്യക്തമാക്കി. ലഹരി പരിശോധനയ്ക്കിടെ ഓടിപ്പോയ ഷൈൻ ടോം ചാക്കോയെ കണ്ടെത്താനാകാതെ പൊലീസ് അന്വേഷണം തുടരുകയാണ്.
Story Highlights: Shine Tom Chacko fled a Kochi hotel during a police raid, prompting an investigation.