ഷൈൻ ടോം ചാക്കോയെ എസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും

നിവ ലേഖകൻ

Shine Tom Chacko drug case

**കൊച്ചി◾:** ലഹരിമരുന്ന് പരിശോധനയ്ക്കിടെ കടന്നുകളഞ്ഞ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോയെ എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. ഡാൻസാഫ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചിയിലെത്തിയാൽ ഉടൻ തന്നെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഷൈൻ കടന്നുകളഞ്ഞതിൽ അന്വേഷണം വേണമെന്നാണ് ഡാൻസാഫ് റിപ്പോർട്ട്. നടന്റെ തൃശൂരിലെ വീട്ടിൽ നേരിട്ടെത്തി നോട്ടീസ് നൽകാനും പോലീസ് തീരുമാനിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി കടുപ്പിക്കാൻ സിനിമാ സംഘടനകൾ ഒരുങ്ങുന്നു. നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തൽ ഗൗരവമായി കാണുന്നതായി സംഘടനകൾ അറിയിച്ചു. ഫിലിം ചേംബർ ഉടൻ നടപടി സ്വീകരിക്കും. നടനെ അമ്മയിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള നീക്കവുമുണ്ട്. ചാക്കോയുടെ വിശദീകരണം കേട്ട ശേഷമായിരിക്കും അമ്മയുടെ നടപടി.

ലഹരിമരുന്ന് കേസിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് ഷൈനിന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. വിൻസി അലോഷ്യസിൽ നിന്ന് എക്സൈസ് വിവരങ്ങൾ തേടാൻ ശ്രമിച്ചെങ്കിലും നിയമനടപടികൾ വേണ്ടെന്ന് കുടുംബം അറിയിച്ചു. എന്നാൽ, വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ എക്സൈസ് തീരുമാനിച്ചു. നിലവിൽ ഷൈൻ തമിഴ്നാട്ടിലാണുള്ളത്.

  കൊച്ചിയിൽ ലഹരിമരുന്ന് കേസിൽ നാല് പേർ പിടിയിൽ

എത്രയും വേഗം പൊലീസിന് മുന്നിൽ ഹാജരാകണമെന്നാണ് ഷൈൻ ടോം ചാക്കോയ്ക്ക് നൽകിയിരിക്കുന്ന നിർദേശം. അതിനായി നോട്ടീസും നൽകും. നോട്ടീസ് കൈപ്പറ്റി അഞ്ച് ദിവസത്തിനകം ഹാജരാകണം. പരിശോധനയ്ക്കിടെ കടന്നുകളഞ്ഞതിന് വിശദീകരണം നൽകണമെന്നും പോലീസ് ആവശ്യപ്പെട്ടു.

ഷൈൻ ടോം ചാക്കോയ്ക്ക് നന്നാകാൻ ഒരു അവസരം കൂടി നൽകുന്നതിന്റെ ഭാഗമായാണ് പൂർണവിലക്ക് ഏർപ്പെടുത്താത്തത്. നിലവിലുള്ള സിനിമകൾ പൂർത്തിയാക്കാൻ അനുവദിക്കുമെങ്കിലും പുതിയ കരാറിൽ ഏർപ്പെടരുതെന്ന് നിർമാതാക്കൾക്ക് നിർദേശം നൽകും. ലഹരി കയ്യിലുണ്ടായതുകൊണ്ടാണോ അതല്ല ഉപയോഗിച്ചതുകൊണ്ടാണോ കടന്നുകളഞ്ഞതെന്ന് പോലീസ് വ്യക്തത തേടും.

Story Highlights: Actor Shine Tom Chacko will be interrogated by the Ernakulam Central ACP in connection with the incident of fleeing during a drug inspection.

Related Posts
കൊച്ചിയിൽ വെർച്വൽ അറസ്റ്റ്; 2.88 കോടി തട്ടിയെടുത്ത കേസിൽ പ്രത്യേക സംഘം
Virtual Arrest Fraud

കൊച്ചിയിൽ വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി 2.88 കോടി രൂപ തട്ടിയെടുത്ത കേസിൽ Read more

  രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം; ഖുശ്ബുവിന്റെ ആവശ്യം
കൊച്ചിയിൽ വെർച്വൽ അറസ്റ്റിലൂടെ 2 കോടി 88 ലക്ഷം രൂപ തട്ടി
Virtual Arrest Scam

കൊച്ചിയിൽ വെർച്വൽ അറസ്റ്റിന്റെ പേരിൽ വൻ തട്ടിപ്പ്. മട്ടാഞ്ചേരി സ്വദേശിനിയായ 59കാരിയിൽ നിന്ന് Read more

വൈറ്റില പാലത്തിൽ കാർ ഓട്ടോയിലിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്
Vyttila car accident

കൊച്ചി വൈറ്റില പാലത്തിൽ കാർ ഓട്ടോയിലിടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ Read more

കൊച്ചിയിൽ ലഹരിമരുന്ന് കേസിൽ നാല് പേർ പിടിയിൽ
Kochi drug case

കൊച്ചിയിൽ ലഹരിമരുന്ന് കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൻസാഫ് സംഘം Read more

കെസിഎല്ലിൽ കൊച്ചിക്ക് വിജയം; കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെതിരെ മൂന്ന് വിക്കറ്റിന് ജയം
KCL Kochi Blue Tigers

കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് Read more

വാണിജ്യ സിലിണ്ടർ വില കുറഞ്ഞു; പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
commercial cylinder price

വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 51 രൂപ 50 പൈസയുടെ കുറവ് വരുത്തി. പുതിയ Read more

  ബീഡി-ബിഹാർ വിവാദം: വി.ടി. ബൽറാം സ്ഥാനമൊഴിയും; കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കും
രാസലഹരി കേസ്: പ്രതികളുടെ ശബ്ദ സാമ്പിളുകൾ ശേഖരിച്ച് പോലീസ്
Drug case investigation

രാസലഹരി കേസിൽ പ്രതികളായ നൈജീരിയൻ പൗരന്മാരുടെ ശബ്ദ സാമ്പിളുകൾ പോലീസ് ശേഖരിച്ചു. മലയാളി Read more

നടൻ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ; കൊച്ചിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Rajesh Keshav health

നടനും അവതാരകനുമായ രാജേഷ് കേശവ് കൊച്ചിയിൽ ഒരു പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിൽ. അദ്ദേഹത്തെ Read more

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ സിനിമാ നടിക്കും പങ്കെന്ന് സൂചന; മൂന്ന് പേർ റിമാൻഡിൽ
Kochi kidnapping case

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ സിനിമാ നടിക്കും പങ്കുണ്ടെന്ന സൂചന. എറണാകുളം Read more

ലഹരിമരുന്ന് കേസ്: മൃതദേഹം കുഴിച്ചിട്ട ശേഷം അസ്ഥി കടലിലെറിഞ്ഞെന്ന് പ്രതികൾ
Kozhikode drug case

കോഴിക്കോട് ലഹരിമരുന്ന് കേസിൽ വഴിത്തിരിവ്. പ്രതികൾ കുറ്റം സമ്മതിച്ചു. വിജിലിന്റെ മൃതദേഹം കുഴിച്ചിട്ട Read more