സംസ്ഥാനത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ തുടങ്ങും; വിദ്യാഭ്യാസ മന്ത്രി.

Anjana

സംസ്ഥാനത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ
സംസ്ഥാനത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ

സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുമായി വിശദമായ ചർച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

 സ്കൂളുകളിൽ ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും നടത്തുകയെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ക്ലാസുകളിൽ മാസ്ക് നിർബന്ധമായിരിക്കുമെന്നും സ്കൂൾ ബസുകൾ അണുവിമുക്തമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഉറപ്പുനൽകി. `ബസ്സുകൾ ഇല്ലാത്ത സ്കൂളുകൾക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 നേരിട്ടുള്ള ക്ലാസ്സുകൾക്ക് സമാന്തരമായി ഓൺലൈൻ ക്ലാസുകൾ നടത്തും. അധ്യാപക സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Story Highlights: Shift system will be followed in schools