കണ്ണൂർ വനിതാ ജയിലിൽ സഹതടവുകാരിയെ മർദ്ദിച്ച കേസിൽ കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ കേസെടുത്തു. 2009 നവംബർ 8ന് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ഷെറിൻ. മർദ്ദനമേറ്റ വിദേശ വനിത കഴിഞ്ഞ ദിവസം വെള്ളമെടുക്കാൻ പോകുന്നതിനിടെയാണ് പ്രകോപനമില്ലാതെ ഷെറിൻ മർദ്ദിച്ചതെന്നും പിടിച്ചുതള്ളിയെന്നും എഫ്ഐആറിൽ പറയുന്നു.
ഷെറിന് ജയിലിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഈ സംഭവം. ഷെറിന്റെ ശിക്ഷായിളവിനായി ജയിൽ ഉപദേശക സമിതി ശുപാർശ ചെയ്തതും സർക്കാർ അതിന് അംഗീകാരം നൽകിയതും വലിയ ചർച്ചയായിരുന്നു. കേസിൽ ഷെറിനൊപ്പം തടവുശിക്ഷ അനുഭവിക്കുന്ന മറ്റൊരു സ്ത്രീയെയും പ്രതി ചേർത്തിട്ടുണ്ട്.
ഭാസ്കര കാരണവരുടെ മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേർന്നാണ് കാരണവരെ കൊലപ്പെടുത്തിയത്. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഷെറിന് ആറു തവണ ഓർഡിനറി പരോളും രണ്ടുതവണ എമർജൻസി പരോളും അനുവദിച്ചിരുന്നു.
20 വർഷം ശിക്ഷ അനുഭവിച്ച രോഗികളുൾപ്പെടെ അർഹരായവരെ പിന്തള്ളിയാണ് ഷെറിന് അനുകൂലമായി ഫയൽ നീങ്ങിയതെന്ന ആരോപണവുമുണ്ട്. 25 വർഷത്തിൽ കൂടുതൽ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയിൽ ഉപദേശക സമിതികളുടെ ശുപാർശ പരിഗണിക്കാതെയാണ് ഷെറിന് മാത്രമായി ഇളവ് കിട്ടിയത്. ശിക്ഷാ കാലയളവിൽ പല ജയിലുകളിലും ഷെറിൻ ഉണ്ടാക്കിയ പ്രശ്നങ്ങൾ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ഷെറിന് ശിക്ഷയിളവ് നൽകിയത് മുൻഗണനാക്രമം ലംഘിച്ചാണെന്ന ആരോപണവും ഉയർന്നിരുന്നു. കേസിലെ ഒന്നാം പ്രതിയായിരുന്നു ഷെറിൻ. മർദ്ദനമേറ്റത് വിദേശ വനിതയ്ക്കാണ്.
Story Highlights: Sherin, accused in the Bhaskara Karanavar murder case, has been charged with assaulting a fellow inmate in Kannur women’s jail.