**ഷാഹിദ് രാജി (ഇറാൻ)◾:** ദക്ഷിണ ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് ഉണ്ടായ വൻ സ്ഫോടനത്തിൽ 400-ൽ അധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെയ്നർ തുറമുഖങ്ങളിലൊന്നായ ഷാഹിദ് രാജിയിൽ ഉണ്ടായ സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഇറാനിലെ ഏറ്റവും വികസിത കണ്ടെയ്നർ തുറമുഖമാണ് ഷാഹിദ് രാജി. തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 1000 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന ഈ തുറമുഖം ഹോർമുസ്ഗാൻ പ്രവിശ്യാ തലസ്ഥാനമായ ബന്ദർ അബ്ബാസിന് 23 കിലോമീറ്റർ പടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ എണ്ണ ഉൽപാദനത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന് വടക്കാണ് ഇതിന്റെ സ്ഥാനം.
ഷാഹിദ് രാജി തുറമുഖ ഡോക്കിന്റെ ഒരു ഭാഗത്താണ് സ്ഫോടനം ഉണ്ടായതെന്നും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും പ്രാദേശിക തുറമുഖ ഉദ്യോഗസ്ഥനായ എസ്മയിൽ മാലെക്കിസാദെയെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. നിരവധി കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് പ്രവിശ്യയുടെ പ്രതിസന്ധി മാനേജ്മെന്റ് അതോറിറ്റിയുടെ തലവൻ മെഹർദാദ് ഹസ്സൻസാദെ സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.
Story Highlights: A massive explosion at Iran’s Shahid Rajaee port injured over 400 people.