ഉസ്ബെക്കിസ്ഥാൻ: ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ടിൽ ഉസ്ബെക്കിസ്ഥാനുമായി സമനിലയിൽ പിരിഞ്ഞ ഇറാൻ ലോകകപ്പിന് യോഗ്യത നേടി. തുടർച്ചയായ നാലാം തവണയാണ് ഇറാൻ ലോകകപ്പിലേക്ക് യോഗ്യത നേടുന്നത് എന്ന പ്രത്യേകതയും ഇതോടെ സ്വന്തമാക്കി. ഈ സമനിലയോടെ ഉസ്ബെക്കിസ്ഥാന്റെ ലോകകപ്പ് സാധ്യതയും നിലനിൽക്കുന്നു.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന ബ്രസീലിനെ 4-1ന് പരാജയപ്പെടുത്തി. ഗിയൂലിയാനോ സിമിയോണി, ജൂലിയൻ അൽവാരസ്, അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവരാണ് അർജന്റീനയ്ക്കായി ഗോളുകൾ നേടിയത്. ബ്രസീലിന്റെ ഏക ഗോൾ മാത്യൂസ് കുൻഹയാണ് നേടിയത്.
ബൊളീവിയ ഉറുഗ്വേയ്ക്കെതിരെ സമനില വഴങ്ങിയതിനെ തുടർന്ന് അർജന്റീന 2026 ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. ഈ വിജയത്തോടെ യോഗ്യതാ പട്ടികയിൽ അർജന്റീന ഒന്നാം സ്ഥാനത്തെത്തി. എന്നാൽ തോൽവിയോടെ ബ്രസീൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ ബ്രസീലിന് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. 48 ടീമുകൾ പങ്കെടുക്കുന്ന 2026 ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ടീം ജപ്പാനാണ്. യോഗ്യതാ റൗണ്ട് കളിച്ച് മുന്നേറുന്ന ആദ്യ ടീം എന്ന നേട്ടവും ജപ്പാൻ സ്വന്തമാക്കി.
മൂന്നാം റൗണ്ടിൽ ബഹ്റൈനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ജപ്പാൻ ലോകകപ്പ് യോഗ്യത നേടിയത്. 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ ജപ്പാൻ അവസാന 16 യിൽ എത്തിയിരുന്നു.
Story Highlights: Iran qualifies for the 2026 FIFA World Cup after drawing with Uzbekistan, marking their fourth consecutive appearance.