ഷഹാന മുംതാസിന്റെ മരണം; ഭർത്താവിനെതിരെ കേസെടുക്കും
കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത ഷഹാന മുംതാസിന്റെ സംസ്കാരം ഇന്ന് രാവിലെ 8:30 ന് കൊണ്ടോട്ടി പഴയങ്ങാടി വലിയ ജുമാ മസ്ജിദിൽ നടക്കും. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ കൊണ്ടോട്ടി പൊലീസ് ഇന്ന് കേസ് എടുത്തേക്കും. 2024 മെയ് 27 നാണ് ഷഹാനയും മൊറയൂർ സ്വദേശി അബ്ദുൽ വാഹിദും തമ്മിലുള്ള വിവാഹം നടന്നത്.
ഷഹാനയ്ക്ക് നിറം കുറവാണെന്ന് പറഞ്ഞും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും ആരോപിച്ചും ഭർത്താവും കുടുംബവും വിവാഹബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചിരുന്നതായി ആരോപണമുണ്ട്. ഈ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മൂന്ന് പേർക്കുമെതിരെ നടപടി വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.
ഇന്നലെ രാവിലെയാണ് ഷഹാനയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 20 ദിവസം ഒരുമിച്ചു കഴിഞ്ഞ ശേഷം അബ്ദുൽ വാഹിദ് വിദേശത്തേക്ക് പോയി. ഇതിനുശേഷമാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും ആരോപണമുണ്ട്. അബ്ദുൽ വാഹിദിന്റെ മാതാപിതാക്കളും ഷഹാനയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.
Story Highlights: 19-year-old Shahana Mumtas found dead in her home in Kondotty, Malappuram, after alleged mental harassment by her husband and in-laws.