കാഫിർ പ്രയോഗം: സത്യാവസ്ഥ വ്യക്തമായെന്ന് ഷാഫി പറമ്പിൽ, സിപിഐഎമ്മിനെതിരെ വിമർശനം

നിവ ലേഖകൻ

Shafi Parambil Kafir controversy

കാഫിർ പ്രയോഗത്തിലെ സത്യാവസ്ഥ ഇപ്പോൾ വ്യക്തമായെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്നും, താൻ ഇത് ചെയ്തിട്ടില്ല, ചെയ്യിപ്പിച്ചിട്ടുമില്ല എന്ന് അന്നേ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരഞ്ഞെടുപ്പ് ജയിക്കാൻ ഏതറ്റം വരെയും പോകുക എന്ന രീതിയാണ് സിപിഐഎം നടത്തി പോരുന്നതെന്ന് ഷാഫി വിമർശിച്ചു. പ്രമുഖ നേതാക്കൾ വരെ ഇത് തനിക്കെതിരെ ഉപയോഗിച്ചെന്നും, വാശിയേറിയ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഘട്ടത്തിലാണ് ഇത് പുറത്തെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രയോഗം പടച്ചുവിട്ടവരെ ഇപ്പോൾ പാർട്ടി തള്ളി പറയുന്നുണ്ടെന്നും, എന്നാൽ ഇവരുടെ പോസ്റ്റുകൾ പ്രമുഖർ അടക്കം ഷെയർ ചെയ്ത് പ്രചരിപ്പിച്ചതാണെന്നും ഷാഫി ചൂണ്ടിക്കാട്ടി. വേറെ ഏതെങ്കിലും പാർട്ടിയിലെ ആളുകൾ ആയിരുന്നെങ്കിൽ ഇങ്ങനെ ആയിരുന്നോ പോലീസ് ഡീൽ ചെയ്യുകയെന്ന് അദ്ദേഹം ചോദിച്ചു.

പോലീസ് സ്ലോ മോഷനിൽ ആണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും എന്തുകൊണ്ടാണ് സിപിഐഎം നേതാക്കൾക്കെതിരെ കേസ് എടുക്കാത്തതെന്നും ഷാഫി ആരാഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ഇത് ഉപയോഗിച്ചവർ ഉണ്ടെന്നും, എംഎൽഎ ഉൾപ്പടെയുള്ള ആളുകൾ അവരുടെ ഫേസ്ബുക്കിൽ ഇത് പങ്കുവെച്ചുവെന്നും ഷാഫി പറഞ്ഞു.

  ആശാ വർക്കേഴ്സ് സമരം: വീണാ ജോർജ് ഇന്ന് നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും

ലോക്സഭ തെരഞ്ഞെടുപ്പിനിടെ വടകരയിൽ വലിയ വിവാദമായി മാറിയ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യമെത്തിയത് വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. റെഡ് എൻകൗണ്ടേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പിലാണ് ഈ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് ഹൈക്കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.

Story Highlights: Shafi Parambil MP claims truth about Kafir remark controversy is now clear, criticizes CPM’s election tactics

Related Posts
മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
CPM women representation

സിപിഐഎം സംസ്ഥാന സമിതിയിലെ വനിതാ പ്രാതിനിധ്യം വെറും 13.5 ശതമാനം മാത്രമാണെന്ന് പാർട്ടി Read more

  ‘എമ്പുരാ’ൻ്റെ വരവോടെ വീണ്ടും ചർച്ചയാകുന്ന ഗോധ്ര സംഭവം; കാലം കാത്തു വച്ച കാവ്യനീതി
കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം
Sooraj murder case

കണ്ണൂർ പറമ്പയിൽ കുട്ടിച്ചാത്തൻ മഠം ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി സിപിഐഎം പ്രവർത്തകർ Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
Masappadi Case

മാസപ്പടി കേസിൽ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. Read more

ഷാഫി പറമ്പിൽ എംപി മന്ത്രി ആർ. ബിന്ദുവിനെതിരെ രൂക്ഷവിമർശനം
Shafi Parambil

മന്ത്രി ആർ. ബിന്ദുവിന്റെ പരാമർശത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പാലക്കാട് ജനത Read more

മുതിർന്നവരെ ബഹുമാനിക്കണം: സജി ചെറിയാനെതിരെ ജി സുധാകരൻ
G Sudhakaran

മന്ത്രി സജി ചെറിയാൻ മുതിർന്ന നേതാക്കളെ അപമാനിച്ചെന്ന് ജി സുധാകരൻ. 62 വർഷത്തെ Read more

  ആശാ വർക്കർമാർക്ക് ഇൻസെന്റീവ് വർധന പ്രഖ്യാപിച്ച് യുഡിഎഫ്
കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കും: രാജീവ് ചന്ദ്രശേഖർ
Kerala Development

വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. Read more

കേരള ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു
Rajeev Chandrasekhar

കേരള ബിജെപിയുടെ പുതിയ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന Read more

രാജീവ് ചന്ദ്രശേഖർ: കേരള ബിജെപിയുടെ പുതിയ പ്രതീക്ഷ
Rajeev Chandrasekhar

ബിസിനസ് ലോകത്തെ പ്രമുഖനായ രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയുടെ പുതിയ അധ്യക്ഷനായി. 20 Read more

Leave a Comment