2019 ഓഗസ്റ്റിൽ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്ന മൈസൂർ സ്വദേശിയായ പാരമ്പര്യ ചികിത്സകൻ ഷാബാ ഷെരീഫിന്റെ കൊലപാതക കേസിൽ മൂന്ന് പ്രതികൾക്ക് ശിക്ഷ വിധിച്ചു. ഒറ്റമൂലി രഹസ്യം അറിയാൻ വേണ്ടി ഷാബാ ഷെരീഫിനെ ഒന്നാംപ്രതി മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫ് തട്ടിക്കൊണ്ടു വരികയും പിന്നീട് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറിൽ ഒഴുക്കുകയും ചെയ്തു എന്നാണ് കേസ്. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് 11 വർഷവും 9 മാസവും, രണ്ടാം പ്രതി ശിഹാബുദ്ദീന് 6 വർഷവും 9 മാസവും, ആറാം പ്രതി നിഷാദിന് 3 വർഷവും 9 മാസവും തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
മനപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തി. ഷാബാ ഷെരീഫിനെ ഒരു വർഷത്തോളം തടവിൽ പാർപ്പിച്ച ശേഷമായിരുന്നു കൊലപാതകം നടത്തിയത്. കേസിൽ ആകെ 15 പ്രതികളാണ് ഉണ്ടായിരുന്നത്.
ഏറെ വിവാദമായ ഈ കേസിൽ ഒരു വർഷത്തോളം വിചാരണ നീണ്ടുനിന്നു. കേസിൽ പ്രതി ചേർത്തിരുന്ന മറ്റ് 12 പേരെ കോടതി വെറുതെ വിട്ടു. മൂന്ന് പ്രതികളെയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
Story Highlights: Three accused sentenced in the murder of Mysuru healer Shaba Sherif.