പാലക്കാട് വിക്ടോറിയ കോളജ് യൂണിയൻ എസ്എഫ്‌ഐ തിരിച്ചുപിടിച്ചു

Anjana

SFI Victoria College union

പാലക്കാട് ഗവ. വിക്ടോറിയ കോളജ് യൂണിയൻ എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. ഏഴ് വർഷത്തിനു ശേഷം കോളജ് യൂണിയൻ ചെയർമാൻ സ്ഥാനവും എസ്എഫ്‌ഐ സ്വന്തമാക്കി. കെഎസ്‌യുവിൽ നിന്ന് വിക്ടോറിയ കോളേജിനൊപ്പം നെന്മാറ, പട്ടാമ്പി കോളജുകളും തിരിച്ചുപിടിച്ചു.

എസ്എഫ്‌ഐയുടെ അഗ്‌നി ആഷിക്കാണ് ചെയർമാൻ സ്ഥാനത്തേക്ക് വിജയിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്ണായിരുന്ന നിതിന ഫാത്തിമയെയാണ് അഗ്നി ആഷിക്ക് പരാജയപ്പെടുത്തിയത്. കോളജ് യൂണിയൻ വിജയം എസ്എഫ്‌ഐക്കെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയാണെന്ന് പി എം ആർഷോ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ കടന്നാക്രമണങ്ങൾക്കെതിരെ വിദ്യാർഥികൾ പ്രതികരിച്ചുവെന്നും ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എൻഎസ്എസ് നെന്മാറ, എൻഎസ്എസ് പറക്കുളം, തുഞ്ചത്തെഴുത്തച്ഛൻ ലോ കോളേജ്, ഗവ. സംസ്‌കൃത കോളേജ് പട്ടാമ്പി, അയിലൂർ ഐഎച്ച്ആർഡി, എസ് എൻ ഷൊർണ്ണൂർ തുടങ്ങിയ കോളേജുകളുടെ യൂണിയനും എസ്എഫ്‌ഐ നേടി. എന്നാൽ തൃത്താല മൈനോരിറ്റി കോളേജ്, ഗവ. കോളേജ് തൃത്താല, എൻഎസ്എസ് കോളേജ് ഒറ്റപ്പാലം, ആർജിഎം കോളേജ് അട്ടപ്പാടി, എഡബ്ലിയുഎച്ച് കോളേജ് തൃത്താല യൂണിയനുകൾ കെഎസ്‌യു സ്വന്തമാക്കി. തിരിച്ചടിയുണ്ടായ കോളേജുകളിൽ പരിശോധന നടത്തുമെന്നും ആർഷോ വ്യക്തമാക്കി.

Story Highlights: SFI reclaims Palakkad Victoria College union after 7 years

Leave a Comment