Headlines

Politics

ലൈംഗിക പീഡനക്കേസ്: എം. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ലൈംഗിക പീഡനക്കേസ്: എം. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ലൈംഗിക പീഡനക്കേസിൽ എം. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്ക് പിന്നിൽ ബ്ലാക് മെയിലിംഗ് ആണെന്നാണ് മുകേഷിന്റെ വാദം. ഇത് സാധൂകരിക്കുന്ന തെളിവുകൾ മുകേഷിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, മുകേഷിന്റെ ജാമ്യത്തെ എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മുകേഷിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും. പരാതിക്കാരിയുടെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ മുകേഷിന്റെ കൊച്ചിയിലെ വില്ലയിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.

ലോയേഴ്സ് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ അഡ്വ.വി.എസ് ചന്ദ്രശേഖരന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. അതേസമയം മുകേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നുണ്ടെങ്കിലും, ആവശ്യം തള്ളുകയാണ് എൽഡിഎഫ് നേതൃത്വം. എന്നാൽ, മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷനിലപാട്.

Story Highlights: Mukesh’s anticipatory bail plea in sexual harassment case to be considered by Ernakulam Principal Sessions Court

More Headlines

എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം
രാഹുൽ ഗാന്ധിക്കെതിരായ ഭീഷണി: സംരക്ഷണം ഉറപ്പാക്കണമെന്ന് സ്റ്റാലിൻ

Related posts

Leave a Reply

Required fields are marked *