കൊച്ചിയിലെ നടിയുടെ പരാതി: മണിയന്പിള്ള രാജു ഉള്പ്പെടെ ഏഴ് പേര്ക്കെതിരെ കേസ്

നിവ ലേഖകൻ

Sexual assault case Kochi actress

കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയില് നടന് മണിയന്പിള്ള രാജുവിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 356, 376 വകുപ്പുകള് പ്രകാരമാണ് കേസെടുത്തത്. ഡാ തടിയാ എന്ന സിനിമയുടെ സെറ്റില് വച്ച് തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടിയുടെ പരാതിയില് മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നീ താരങ്ങള്ക്കെതിരെയും പ്രൊഡക്ഷന് കണ്ട്രോളര് നോബിള്, ലോയേഴ്സ് കോണ്ഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരന്, പ്രൊഡക്ഷന് എക്സിക്യൂട്ടീവ് വിച്ചു എന്നിവര്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഐപിസി 354 പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്.

നാടകമേ ഉലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മുകേഷ് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു നടിയുടെ പരാതി. കൊച്ചിയിലെ നടിയുടെ പരാതിയില് ഏഴ് കേസുകളാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ആറ് കേസുകള് എറണാകുളത്തും ഒരു കേസ് തിരുവനന്തപുരത്തുമാണ് രജിസ്റ്റര് ചെയ്തത്.

  അമ്മ തിരഞ്ഞെടുപ്പിൽ വിമർശനവുമായി ജോയ് മാത്യു; പത്രിക തള്ളിയത് ബോധപൂർവ്വമെന്ന് ആരോപണം

നാല് സിനിമാ താരങ്ങള് ഉള്പ്പെടെ ഏഴ് പേര്ക്കെതിരെയാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ജയസൂര്യയ്ക്കെതിരെയും കേസെടുത്തിരിക്കുന്നത്. എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറുമെന്ന് പരാതി നല്കിയ നടി പ്രതികരിച്ചു.

Story Highlights: Police file sexual assault case against actor Maniyanpilla Raju and others based on actress complaint in Kochi

Related Posts
മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും ഉടൻ തിരിച്ചെത്തുമെന്നും അഷ്കർ സൗദാൻ
Mammootty health update

മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം കുറച്ച് വിശ്രമം എടുത്തുവെന്ന് മാത്രമെന്നും സഹോദരി പുത്രൻ Read more

വിശ്രമത്തിന് ശേഷം മമ്മൂട്ടി തിരിച്ചെത്തുന്നു; സിനിമാലോകത്ത് ആഹ്ളാദം.
Mammootty comeback

വിശ്രമത്തിനു ശേഷം മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം ആദ്യവാരത്തോടെ അദ്ദേഹം സിനിമയിൽ Read more

  എ.എം.എം.എയുടെ പുതിയ ടീമിന് ആശംസകളുമായി മമ്മൂട്ടി; വനിതകൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകട്ടെ എന്ന് മന്ത്രി സജി ചെറിയാൻ
മമ്മൂട്ടി തിരിച്ചെത്തുന്നു; സൂചന നൽകി ആന്റോ ജോസഫ്
Mammootty health update

മമ്മൂട്ടി സിനിമയിൽ നിന്ന് ഇടവേളയെടുത്ത ശേഷം തിരിച്ചെത്തുന്നു എന്ന സൂചന നൽകി നിർമ്മാതാവ് Read more

റാപ്പർ വേടനെതിരെ കൂടുതൽ പരാതികൾ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
rapper Vedan case

റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ പുതിയ ലൈംഗികാരോപണ പരാതികൾ ഉയർന്നു. രണ്ട് Read more

അമ്മയിലെ മാറ്റം നല്ലതിന്; വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണം: ആസിഫ് അലി
AMMA new officials

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എ.എം.എം.എ ഭാരവാഹികളെ നടൻ ആസിഫ് അലി അഭിനന്ദിച്ചു. വനിതകൾ തലപ്പത്തേക്ക് Read more

Dear Friend Movie

നടൻ വിനീത് കുമാർ തന്റെ സിനിമ 'ഡിയർ ഫ്രണ്ടി'നെക്കുറിച്ച് സംസാരിക്കുന്നു. തിയേറ്ററുകളിൽ സിനിമക്ക് Read more

അമ്മയിൽ തലമുറ മാറ്റം; വനിതാ താരങ്ങൾക്ക് നേതൃസ്ഥാനം
AMMA leadership change

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ. പ്രധാന സ്ഥാനങ്ങളിലേക്ക് വനിതാ താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. Read more

ഡബ്ല്യുസിസി അംഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ ‘അമ്മ’; ആദ്യ യോഗത്തിൽ ചർച്ച
Amma WCC members

'അമ്മ'യിൽ നിന്ന് വേർപിരിഞ്ഞ വനിതാ താരങ്ങളെ തിരിച്ചെത്തിക്കാൻ പുതിയ നേതൃത്വം. ഇതിന്റെ ഭാഗമായി Read more

എ.എം.എം.എയുടെ പുതിയ എക്സിക്യൂട്ടീവ് യോഗം 21-ന്; ശ്വേതാ മേനോൻ പ്രസിഡന്റ്
AMMA executive meeting

എ.എം.എം.എയുടെ പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഈ മാസം 21-ന് നടക്കും. Read more

Leave a Comment