മലയാള സിനിമയിലെ ലൈംഗിക ചൂഷണം: അന്വേഷണത്തിന് നേതൃത്വം നൽകുന്നത് വനിതാ ഉദ്യോഗസ്ഥർ

Anjana

Malayalam cinema sexual exploitation investigation

മലയാള സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ ലൈംഗിക ചൂഷണം അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക സമിതിയുടെ പ്രവർത്തനത്തിൽ വനിതാ ഉദ്യോഗസ്ഥർക്ക് പ്രധാന പങ്കാണ് നൽകിയിരിക്കുന്നത്. മൊഴിയെടുക്കൽ, പരാതിക്കാരുമായി ബന്ധപ്പെടൽ, തെളിവെടുപ്പ്, പരിശോധന, മേൽനോട്ടം തുടങ്ങിയ എല്ലാ പ്രധാന ചുമതലകളും വനിതാ ഉദ്യോഗസ്ഥർ തന്നെയാണ് നിർവഹിക്കുക. പുരുഷ ഉദ്യോഗസ്ഥരുടെ പങ്ക് മറ്റ് കാര്യങ്ങളിൽ സഹായം നൽകുക എന്നതിൽ മാത്രം ഒതുങ്ങും.

പുരുഷ ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്നുവെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. ക്രൈം എഡിജിപി എച്ച് വെങ്കിടേഷിന്റെ മേൽനോട്ടത്തിലുള്ള സംഘത്തിൽ നാല് വനിതാ അംഗങ്ങൾ ഉൾപ്പെടെ ഏഴ് അംഗങ്ങളാണുള്ളത്. എസ്. അജീത ബീഗം, മെറിൻ ജോസഫ്, ജി പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്‌റെ, അജിത്ത് വി, എസ് മധുസൂദനൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായതോടെയാണ് ചലച്ചിത്രമേഖലയിലെ ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ദുരനുഭവങ്ങളെക്കുറിച്ച് കൂടുതൽ പേർ തുറന്നുപറയാൻ തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് സർക്കാർ പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചത്. സമിതിയുടെ പ്രവർത്തനത്തിൽ വനിതാ ഉദ്യോഗസ്ഥർക്ക് പ്രാധാന്യം നൽകിയതിലൂടെ കൂടുതൽ സ്ത്രീകൾ മുന്നോട്ടുവന്ന് പരാതികൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights: Women officers to lead investigation into sexual exploitation allegations in Malayalam film industry

Leave a Comment