മുതിർന്ന പത്രപ്രവർത്തകനും കാലടി കൈപ്പട്ടൂർ സ്വദേശിയുമായ തോമസ് (76) അന്തരിച്ചു. ദീപിക തോമസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം, പത്രത്തിന്റെ പേരോടൊപ്പം തിരിച്ചറിയപ്പെടുന്ന വിരളമായ വ്യക്തികളിൽ ഒരാളായിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നാൽപ്പതോളം വർഷങ്ങൾ മാധ്യമരംഗത്ത് സജീവമായിരുന്ന തോമസ്, കാലടിയുടെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ കാഴ്ചപ്പാട് നൽകിയ ലേഖനങ്ങളും പ്രത്യേക വാർത്തകളും എഴുതിയിരുന്നു. ദീപിക പത്രത്തിലൂടെ ഒട്ടനവധി ശ്രദ്ധേയമായ വാർത്തകൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തോമസിന്റെ സംഭാവനകളെ അംഗീകരിച്ചുകൊണ്ട്, കഴിഞ്ഞ വർഷം കാലടി പ്രസ് ക്ലബ്ബ് അദ്ദേഹത്തെ ആദരിച്ചിരുന്നു. മാധ്യമരംഗത്തെ അദ്ദേഹത്തിന്റെ സേവനങ്ങൾ കേരളത്തിലെ പത്രപ്രവർത്തന മേഖലയ്ക്ക് വലിയ സംഭാവനയായിരുന്നു.