ചെന്നൈ◾: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിയെ പരിഹസിച്ച് നാം തമിഴർ കക്ഷി നേതാവ് സീമാൻ രംഗത്ത്. വിജയ് രാഷ്ട്രീയ കൂട്ടമാണോ കോമാളിക്കൂട്ടമാണോ എന്ന് അവർ തീരുമാനിക്കട്ടെ എന്നും സീമാൻ പരിഹസിച്ചു. ഇതിനിടെ തിരുച്ചിറപ്പള്ളിയിലെ റാലിക്കിടെ പൊതുമുതൽ നശിപ്പിച്ചതിന് ടിവികെ ജില്ലാ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നാം തമിളർ കക്ഷിക്കിയെക്കാൾ സ്വാധീനം ടിവികെ ഉണ്ടാക്കുമെന്ന വിലയിരുത്തലിനിടയിലാണ് സീമാന്റെ ഈ പരിഹാസം.
സംസ്ഥാന പര്യടനം തുടങ്ങിയ വിജയ്ക്കെതിരെ അതിരൂക്ഷ പരിഹാസമാണ് സീമാനിൽ നിന്നും ഉണ്ടായിരിക്കുന്നത്. വിജയ്ക്ക് മഴയത്ത് സംസാരിക്കാൻ ആകില്ലെന്നും കാര്യങ്ങൾ എഴുതിക്കൊണ്ടുവന്ന പേപ്പർ നനഞ്ഞുപോകുമെന്നുമാണ് അദ്ദേഹത്തിന്റെ പരിഹാസം. തമിഴ്നാടിനെ ഇളക്കിമറിച്ച് വിജയ് സംസ്ഥാന പര്യടനം നടത്തിയതിന് പിന്നാലെയാണ് വിജയ്ക്കെതിരെ സീമാൻ രംഗത്തെത്തിയത്.
അജിത്തും രജനീകാന്തും തങ്ങളുടെ പ്രശസ്തി വിറ്റിട്ടില്ലെന്ന് സീമാൻ പറഞ്ഞു. എംജിആറും വിജയ്കാന്തും സ്റ്റാലിനുമൊക്കെ പേപ്പറില് നോക്കിയല്ല ജനങ്ങളോട് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേപ്പറില് നോക്കാതെ വിജയ്ക്ക് സംസാരിക്കാനാകില്ലെന്നും സീമാൻ വിമർശിച്ചു.
വിജയ് ജനങ്ങളോട് പറയുന്നത് ബാലയ്യയുടെ ഡയലോഗുകളാണ് എന്നാണ് സീമാന്റെ മറ്റൊരു പരിഹാസം. രാഷ്ട്രീയക്കൂട്ടമാണോ കോമാളിക്കൂട്ടമാണോ വിജയ്യുടേതെന്ന് അവര് തീരുമാനിക്കട്ടേ എന്നും അദ്ദേഹം പറഞ്ഞു. നാം തമിളര് കക്ഷിക്കിയെക്കാള് സ്വാധീനം ടിവികെ ഉണ്ടാക്കുമെന്ന വിലയിരുത്തലിനിടയിലാണ് സീമാന്റെ ഈ പരിഹാസം.
അതിനിടെ തിരുച്ചിറപ്പള്ളിയിലെ റാലിക്കിടെ പൊതുമുതല് നശിപ്പിച്ചതിന് ടിവികെ ജില്ലാ നേതാക്കള്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിജയ് തമിഴ്നാട്ടിൽ സംസ്ഥാന പര്യടനം നടത്തിയതിന് പിന്നാലെയാണ് സീമാന്റെ ഈ വിമർശനം.
Story Highlights : Tamilar Katchi leader Seeman slams vijay