Headlines

Terrorism, World

സൗദിയിൽ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; എട്ട് പേര്‍ക്ക് പരിക്ക്.

അബഹ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ആക്രമണത്തിൽ എട്ട് പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്താനൊരുങ്ങിയ ഡ്രോണുകള്‍ സൗദി സേന തകര്‍ക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടാകുന്നതെന്ന് ഔദ്യോഗിക ടെലിവിഷന്‍ ചാനലിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു യാത്രാ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇന്ന് പുലർച്ചെയാണ് വിമാനത്താവളത്തിലേക്ക് ആദ്യം രണ്ട് പൈലറ്റില്ലാ വിമാനങ്ങൾ സ്‌ഫോടക വസ്തുക്കളുമായി ആക്രമിക്കാനെത്തിയത്. സൗദി സൈന്യം ഇവയെ തകർത്ത് അക്രമ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ ആക്രമണ ശ്രമത്തിലാണ് എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‍തത്.

Story highlight : second drone attack on Saudi Arabia’s Abha airport.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts