സ്വർണ്ണക്കടത്ത് കേസിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിലായി. ആലപ്പുഴ അരൂക്കുറ്റി വടുതല സ്വദേശിയായ തൗഫീഖ് അലിയെയാണ് പാലക്കാട് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എസ്ഡിപിഐയുടെയും നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെയും നേതാവാണ് തൗഫീഖ്.
പാലക്കാട് റെയിൽവേ പ്ലാറ്റ്ഫോമിൽ 38 ലക്ഷത്തിലധികം രൂപയുമായി നിൽക്കുമ്പോഴാണ് തൗഫീഖ് പിടിയിലായത്. ആർപിഎഫും പാലക്കാട് നർക്കോട്ടിക് ഡിവൈഎസ്പിയുടെ ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്. എറണാകുളത്തുനിന്ന് സ്വർണം കോയമ്പത്തൂരിൽ വിറ്റ ശേഷം മടങ്ങിവരുന്നതിനിടെയായിരുന്നു അറസ്റ്റ്.
അരൂർ മണ്ഡലം എസ്ഡിപിഐ ട്രഷററുമാണ് തൗഫീഖ്. ഇയാൾ നിരവധി തവണ ഇത്തരത്തിൽ സ്വർണക്കടത്ത് നടത്തിയതായി അന്വേഷണ സംഘം പറയുന്നു. പാലക്കാട് ഇൻകം ടാക്സ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
Story Highlights: SDPI leader Thoufeeq Ali arrested in Palakkad for gold smuggling with over ₹38 lakhs.