വഖഫ് വിഷയം: സുരേഷ് ഗോപിക്കെതിരെ എസ്ഡിപിഐ രംഗത്ത്; പ്രസ്താവന കാളകൂട വിഷമെന്ന് വിമർശനം

നിവ ലേഖകൻ

Suresh Gopi Waqf controversy

വഖഫ് വിഷയത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ എസ്ഡിപിഐ രംഗത്തെത്തി. സുരേഷ് ഗോപിയുടെ പ്രസ്താവന കാളകൂട വിഷം പോലെയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് വി അബ്ദുൾ ഹമീദ് വിമർശിച്ചു. സുരേഷ് ഗോപി കേരള രാഷ്ട്രീയത്തിൽ അധമനായ കോമാളിയാണെന്നും അക്ഷരജ്ഞാനം പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനമ്പം വിഷയം നിഴലിനോടുള്ള യുദ്ധമാണെന്നും വർഗീയ ദ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും വി അബ്ദുൾ ഹമീദ് വ്യക്തമാക്കി. ഭൂമി വിലകൊടുത്ത് വാങ്ങിയവരെ കുടിയിറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയനാട്ടിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് സുരേഷ് ഗോപി വിവാദ പ്രസ്താവന നടത്തിയത്. വഖഫ് നിയമം ഇംഗ്ലീഷിൽ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതമാണെന്നും അത് പൂട്ടിക്കെട്ടിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അമിത് ഷായുടെ ഓഫീസില് നിന്ന് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ കിട്ടിയതായും അത് മണ്ഡലത്തിലെ നേതാക്കള്ക്ക് കൈമാറിയതായും സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്തെ സ്ഥിതി മണിപ്പൂരിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടിയും രംഗത്തെത്തി. കേന്ദ്ര സർക്കാരിന്റെത് ഭിന്നിപ്പിക്കുന്ന തന്ത്രമാണെന്നും തമ്മിൽ തല്ലിക്കാനാണ് നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനമ്പത്ത് സമാധാനം കൊണ്ടു വരേണ്ടവർ കലക്കാനാണ് ശ്രമിക്കുന്നതെന്നും കുഞ്ഞാലികുട്ടി ആരോപിച്ചു. എന്നാൽ, സുരേഷ് ഗോപി ‘വഖഫ്’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും സമത്വമാണ് ഉദ്ദേശിച്ചതെന്നുമാണ് വയനാട് ബിജെപി സ്ഥാനാർത്ഥിയായ നവ്യ ഹരിദാസിന്റെ വാദം.

  വഖഫ് പ്രമേയം രാജ്യസഭാ തീരുമാനത്തോടെ അപ്രസക്തമാകുമെന്ന് സുരേഷ് ഗോപി

Story Highlights: SDPI criticizes Union Minister Suresh Gopi’s controversial statement on Waqf issue, calling it divisive and communal.

Related Posts
മാസപ്പടി കേസ്: വീണാ വിജയനെതിരെ കുറ്റപത്രം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്
masapadi case

മാസപ്പടി കേസിൽ വീണാ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് Read more

വീണ വിജയൻ മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുധാകരൻ
Veena Vijayan Case

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റം ചുമത്തിയ സാഹചര്യത്തിൽ പിണറായി Read more

  ആശാ വർക്കർമാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയർത്തി പുതുച്ചേരി സർക്കാർ
എംപുരാൻ വിവാദം: സുരേഷ് ഗോപി വിശദീകരണവുമായി രംഗത്ത്
Empuraan censoring

എംപുരാൻ സിനിമയുടെ സെൻസറിങ്ങിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി. താങ്ക്സ് കാർഡിൽ നിന്ന് പേര് Read more

മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

വഖഫ് പ്രമേയം രാജ്യസഭാ തീരുമാനത്തോടെ അപ്രസക്തമാകുമെന്ന് സുരേഷ് ഗോപി
Waqf Board Resolution

വഖഫ് ബോർഡുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം രാജ്യസഭയുടെ തീരുമാനത്തോടെ അപ്രസക്തമാകുമെന്ന് Read more

‘എമ്പുരാൻ’ വിവാദം വെറും ബിസിനസ് തന്ത്രം, ആളുകളെ ഇളക്കി വിട്ട് പണം വാരുന്നു; സുരേഷ് ഗോപി
Empuraan controversy

‘എമ്പുരാൻ’ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങൾ ബിസിനസ് തന്ത്രങ്ങളാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങളുടെ വികാരങ്ങളെ Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

  വഖഫ് ബിൽ: എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് കത്തോലിക്ക കോൺഗ്രസ്
മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
Masappadi Case

മാസപ്പടി കേസിൽ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. Read more

ജ്യോതിഷ് വധശ്രമം: നാല് പ്രതികളെയും കോടതി വെറുതെ വിട്ടു
Jyothish Murder Attempt

കാസർഗോഡ് ബിജെപി പ്രവർത്തകൻ ജ്യോതിഷിനെ വധിക്കാൻ ശ്രമിച്ച കേസിലെ നാല് പ്രതികളെയും കോടതി Read more

മുതിർന്നവരെ ബഹുമാനിക്കണം: സജി ചെറിയാനെതിരെ ജി സുധാകരൻ
G Sudhakaran

മന്ത്രി സജി ചെറിയാൻ മുതിർന്ന നേതാക്കളെ അപമാനിച്ചെന്ന് ജി സുധാകരൻ. 62 വർഷത്തെ Read more

Leave a Comment