എസ്.ഡി.പി.ഐ. ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. ഡൽഹി വിമാനത്താവളത്തിൽ വെച്ചായിരുന്നു അറസ്റ്റ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിലാണ് നടപടി. കോഴിക്കോട്ട് എസ്.ഡി.പി.ഐ. നേതൃയോഗം ചേരുന്നുണ്ട്.
2022 സെപ്റ്റംബർ എട്ടിന് രാജ്യവ്യാപകമായി നടന്ന പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിനും റെയ്ഡിനും ശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി.യുടെ നടപടി. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചതിൽ നിന്നാണ് എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷന്റെ അറസ്റ്റിലേക്ക് എത്തിച്ചേർന്നത്. ഇ.ഡി.യുടെ ഡൽഹി യൂണിറ്റാണ് ഫൈസിയെ അറസ്റ്റ് ചെയ്തത്.
എം.കെ. ഫൈസിയെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഭാവി പരിപാടികൾ ആലോചിക്കുന്നതിനാണ് കോഴിക്കോട്ടെ എസ്.ഡി.പി.ഐ. യോഗം ചേരുന്നത്. കൂടുതൽ വിവരങ്ങൾ ഇ.ഡി. പുറത്തുവിട്ടിട്ടില്ല.
Story Highlights: SDPI President MK Faizy arrested by ED in money laundering case.