വിദ്യാർത്ഥികൾക്ക് എംഡിഎംഎ വിൽപ്പന: സ്കൂബ ഡൈവർ പിടിയിൽ

Anjana

MDMA arrest Thrissur

തൃശൂർ മേഖലയിലെ മയക്കുമരുന്ന് മൊത്തക്കച്ചവടത്തിൽ പ്രധാന കണ്ണിയായ സ്കൂബ ഡൈവർ പോലീസിന്റെ വലയിലായി. തൃശൂർ പെരുമ്പിള്ളിശേരി സ്വദേശിയായ 24 വയസ്സുകാരൻ ശ്യാമാണ് പിടിയിലായത്. ഇരിങ്ങാലക്കുട തേലപ്പള്ളിയിൽ വെച്ചാണ് 20 ഗ്രാം എംഡിഎംഎയും മോട്ടോർ സൈക്കിളുമായി യുവാവിനെ പിടികൂടിയത്.

ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിനായാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുട പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടിരുന്ന സ്കൂബ ഡൈവറുടെ അറസ്റ്റ് പ്രദേശത്തെ മയക്കുമരുന്ന് മാഫിയയ്ക്ക് കനത്ത തിരിച്ചടിയാണ്.