കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്കൂളുകൾ ഒന്നര വർഷത്തിന് ശേഷം തുറക്കുന്നു. നവംബർ ഒന്നിനാണ് സ്കൂളുകൾ തുറക്കുന്നത്.
കോവിഡ് അവലോകന യോഗത്തിൽ സ്കൂളുകൾ തുറക്കുന്നതിനായുള്ള മുന്നൊരുക്കങ്ങൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പരിശോധിച്ച ശേഷം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പുറത്തിറക്കും.
മുൻപ് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതു അഭിപ്രായങ്ങൾ ഉയർന്നിരുന്നു. സ്കൂളുകൾ തുറക്കാമെന്ന് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു.ഇതു സംബന്ധിച്ച് വിദഗ്ധ സമിതിയും, വിദ്യഭ്യാസ വകുപ്പിന്റെ പ്രൊജക്ട് പഠനവുവും നടന്നിരുന്നു. സ്കൂളുകൾ തുറക്കണമെന്ന റിപ്പോർട്ടാണ് സാങ്കേതിക സമിതി നൽകിയത്.
സ്കൂളുകളിൽ പോകാത്തതിനാൽ കുട്ടികൾക്ക് മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെന്നും അധ്യാപകരും സഹപാഠികളുമായി ഒത്തുചേർന്നുള്ള പഠനമാണ് ആവശ്യമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
Story highlight : Schools will reopen on november first in kerala.