നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും: വിദ്യാഭ്യാസ മന്ത്രി.

Anjana

നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കും
നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കും

ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും പൂര്‍ണ സജ്ജമാണെന്നും നവംബര്‍ മാസം ഒന്നാം തീയതി തന്നെ സ്‌കൂള്‍ തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതു സംബന്ധിച്ച മാര്‍ഗരേഖ ഉടന്‍ തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് എല്ലാ പഴുതുകളും അടച്ചുള്ള മാര്‍ഗനിര്‍ദേശ പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മറ്റുവകുപ്പുകളുടെ അഭിപ്രായങ്ങള്‍ കൂടി തേടേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പരിശോധനകള്‍ നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പിന് എല്ലാ പിന്തുണയും നല്‍കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ മാസം അവസാനത്തോടെ മാര്‍ഗരേഖ തയ്യാറാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Story highlight : Schools will reopen on November 1.