സംസ്ഥാനത്ത് സ്കൂള് തുറക്കുന്നതിനോടനുബന്ധിച്ച് ബസ്സ് സര്വ്വീസ് ക്രമീകരണവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് വൈകിട്ട് 5 മണിക്ക് ചർച്ച നടത്തും.
വിദ്യാഭ്യാസ വകുപ്പിലേയും,ഗതാഗത വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരും ചര്ച്ചയില് പങ്കുചേരും.കെ എസ് ആർ ടി സിയുടെ ബോണ്ട് സര്വ്വീസുകള് വേണമെന്നാവശ്യപ്പെട്ട് പല സ്കൂളുകളും മുന്നോട്ടു വന്നിട്ടുണ്ട്.
വിദ്യാര്ത്ഥികള്ക്കുള്ള കണ്സഷന് നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോഗത്തിൽ തീരുമാനമാകും.ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ബാച്ചുകൾ തിരിച്ച് ഉച്ചവരെ മാത്രമാണ് സ്കൂളിൽ ക്ലാസുകൾ നടക്കുക.
സമാന്തരമായി വിക്ടേഴ്സ് ചാനൽ മുഖേനയുള്ള ക്ലാസുകളും തുടരും. ഇതുവഴി സ്കൂളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താൻ കഴിയും.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഒരു സീറ്റിൽ ഒരു കുട്ടി എന്ന രീതിയിലാകും യാത്രാ സൗകര്യം ഒരുക്കേണ്ടത്.അതിനാൽ സ്കൂൾ ബസുകൾ മാത്രം പോരെന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് സ്കൂളുകൾ കെ എസ് ആർ ടി സിയുടെ സഹായവും അവശ്യപ്പെട്ടിട്ടുള്ളത്.
Story highlight : School opening, Education and transport ministers will meet today.