കോയമ്പത്തൂരിൽ സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചു. വെള്ളക്കോവിൽ കെസിപി നഗറിൽ താമസിക്കുന്ന സ്കൂൾ ബസ് ഡ്രൈവറായ സോമലയപ്പൻ (49) ആണ് മരിച്ചത്.
20 കുട്ടികളെ രക്ഷിച്ച ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങി. സ്വന്തം ജീവൻ പോലും വകവയ്ക്കാതെ, ബസിലുണ്ടായിരുന്ന കുട്ടികളുടെ ജീവൻ രക്ഷിക്കാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്.
വേദന സഹിച്ച് ബസ് സുരക്ഷിതമായി പാർക്ക് ചെയ്ത ശേഷമാണ് സോമലയപ്പൻ മരണത്തിന് കീഴടങ്ങിയത്. തമിഴ്നാട് മുഖ്യമന്ത്രി എം.
കെ സ്റ്റാലിൻ സോമലയപ്പന് ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.
അയ്യന്നൂരിലെ സ്വകാര്യ സ്കൂളിൽ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സോമലയപ്പൻ ഒരു വർഷം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. ഭാര്യ ലളിത ബസിൽ സഹായിയായി ജോലി ചെയ്തിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ