ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിൽ ഓഡിറ്റിംഗ് നടത്താമെന്ന് സുപ്രീംകോടതി.

Anjana

പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിൽ ഓഡിറ്റിംഗ്
പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിൽ ഓഡിറ്റിംഗ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിൽ ഓഡിറ്റിംഗ് നടത്താമെന്ന് സുപ്രീംകോടതി നിർദേശിച്ചു. പ്രത്യേക ഓഡിറ്റിങ്ങിൽ നിന്ന് ഒഴിവാക്കണമെന്ന് ട്രസ്റ്റ് ആവശ്യപ്പെട്ടിരുന്നു.

 എന്നാൽ 25 വർഷത്തെ പ്രത്യേകത ഓഡിറ്റിംഗിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റും ഉൾപ്പെടുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ട്രസ്റ്റിനെ മാത്രമായി ഓഡിറ്റിങ്ങിൽ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഭരണസമിതി. ക്ഷേത്രസ്വത്തുക്കൾ ചിലത് ട്രസ്റ്റിന്റെ കൈവശമാണ് ഉള്ളതെന്നും അതിനാൽ ട്രസ്റ്റിനെ ഒഴിവാക്കരുതെന്നും ഭരണ സമിതി ആവശ്യപ്പെട്ടിരുന്നു.

 ശ്രീപത്മനാഭസ്വാമിക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സംസ്ഥാന സർക്കാരിന്റെ ധനസഹായം വേണമെന്നും ഭരണസമിതി അഭ്യർഥിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

Story Highlights: SC order about Padmanabhaswamy Temple.