ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: എസ്ബിഐ ജീവനക്കാരുടെ ജാഗ്രത മൂലം 51 ലക്ഷം രൂപയുടെ തട്ടിപ്പ് തടഞ്ഞു

നിവ ലേഖകൻ

Digital arrest scam Kottayam

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനായ റിട്ടയേർഡ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 51 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച നോർത്ത് ഇന്ത്യൻ സംഘത്തിന്റെ നീക്കം വിഫലമായി. കോട്ടയം എസ്ബിഐയുടെ വൈക്കം ശാഖയിലായിരുന്നു സംഭവം. വൈക്കം ടിവിപുരം സ്വദേശിയായ വയോധികൻ വടക്കേ ഇന്ത്യയിലെ ഒരു അക്കൗണ്ടിലേക്ക് 51 ലക്ഷം രൂപ അയക്കുന്നതിനാണ് ബാങ്കിലെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ ഇടപാടിൽ എസ്ബിഐ ജീവനക്കാരനായ ഹരീഷിന് സംശയം തോന്നി. പേര് പരിശോധിച്ചപ്പോൾ ഉത്തരേന്ത്യൻ പേരിലേയ്ക്കാണ് പണം അയക്കുന്നതെന്ന് കണ്ടെത്തി. വലിയ തുക ആയതിനാൽ അക്കൗണ്ട് വിവരങ്ങളുടെ കൃത്യതയ്ക്ക് ഫോൺ പരിശോധിച്ചു.

ഇതിനിടയിൽ വാട്സ്ആപ്പിൽ ദിവസങ്ങളായി നടന്ന ചാറ്റിങും കണ്ടു. ബാങ്കിൽ ചെല്ലുമ്പോൾ പണം മകനാണ് അയക്കുന്നതെന്ന് പറയണമെന്നുവരെ ചാറ്റിൽ നിർദ്ദേശമുണ്ടായിരുന്നു. സംശയം തോന്നിയ ഹരീഷ് ബ്രാഞ്ച് മാനേജരെ കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു.

തട്ടിപ്പിന് ഇരയായ ടിവിപുരം സ്വദേശി വർഷങ്ങളോളം ഉത്തരേന്ത്യയിലായിരുന്നു താമസം. ഇദ്ദേഹത്തിന്റെ ഫോണിലേയ്ക്ക് ഗ്രേറ്റർ മുംബെ പൊലീസിന്റേതാണെന്ന വ്യാജേന ആധാർ കാർഡിന്റെ കോപ്പി അയച്ചാണ് തട്ടിപ്പുസംഘം ഭീഷണി ആരംഭിച്ചത്. ഉത്തരേന്ത്യയിലെ ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ വഴി ബീജിംഗിലേക്ക് അയച്ച വസ്തുകളിൽ നിരോധിച്ച വസ്തുക്കൾ ഉണ്ടെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ നിർദ്ദേശം.

  കോട്ടയം നഴ്സിങ് കോളേജ് റാഗിങ് കേസ്: പ്രതികൾക്ക് ജാമ്യം

ഇത് കസ്റ്റംസ് തടഞ്ഞുവച്ചിരിക്കുകയാണെന്നും ഡിജിറ്റൽ അറസ്റ്റ് ഒഴിവാക്കാൻ വൻതുക പിഴ ഒടുക്കണമെന്നുമായിരുന്നു അറിയിപ്പ്. ബാങ്ക് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് ജീവിതകാലം മുഴുവൻ സമ്പാദിച്ചതുക നഷ്ടപ്പെടാതിരിക്കാൻ സഹായകരമായത്.

Story Highlights: SBI staff thwart digital arrest scam targeting retired official in Kottayam, preventing Rs 51 lakh fraud

Related Posts
എരുമേലിയിൽ വീട്ടുതീപിടുത്തം: മൂന്ന് പേർ മരിച്ചു
Erumeli house fire

എരുമേലിയിൽ വീടിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു. സത്യപാലനും മകൾ അഞ്ജലിയും പൊള്ളലേറ്റാണ് Read more

കോട്ടയത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയും ഭർത്താവും കിണറ്റിൽ ചാടി
family dispute

കോട്ടയം ഏറ്റുമാനൂർ കണപ്പുരയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയും ഭർത്താവും കിണറ്റിൽ ചാടി. Read more

കോട്ടയം നഴ്സിങ് കോളേജ് റാഗിങ് കേസ്: പ്രതികൾക്ക് ജാമ്യം
Kottayam ragging case

കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസിലെ അഞ്ച് പ്രതികൾക്കും ജാമ്യം. Read more

  എരുമേലിയിൽ വീട്ടുതീപിടുത്തം: മൂന്ന് പേർ മരിച്ചു
ഒഡീഷ സ്വദേശിയിൽ നിന്ന് 6 കിലോ കഞ്ചാവ് പിടിച്ചെടുത്തു
cannabis seizure kottayam

കോട്ടയത്ത് ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. സന്യാസി ഗൗഡ (32) Read more

കോട്ടയം നാട്ടകത്ത് ജീപ്പ്-ലോറി കൂട്ടിയിടി: രണ്ട് പേർ മരിച്ചു
Kottayam accident

കോട്ടയം നാട്ടകത്ത് എംസി റോഡിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. Read more

കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു; ജോലി സമ്മർദ്ദമാണോ കാരണം?
Kottayam suicide

കോട്ടയം കഞ്ഞിക്കുഴിയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവാവ് മരിച്ചു. ജോലി സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് Read more

കോട്ടയം സ്കൂളിൽ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം
teachers transferred kottayam

അന്തിനാട് ഗവ. യു പി സ്കൂളിലെ അധ്യാപകർ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ഏഴ് അധ്യാപകരെ Read more

എട്ടുമാസം ഗർഭിണി ആത്മഹത്യ ചെയ്തു; ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി മാതാവ്
Kottayam suicide

മാഞ്ഞൂരിൽ എട്ടുമാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. ഭർത്താവുമായുള്ള പ്രശ്നങ്ങളാണ് മരണകാരണമെന്ന് പൊലീസ് Read more

  വിദ്യാർത്ഥികളുടെ ശാരീരികക്ഷമത ഉറപ്പാക്കാൻ പ്രത്യേക കർമ്മപദ്ധതി: മന്ത്രി വി. ശിവൻകുട്ടി
ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Kottayam pregnant woman death

കോട്ടയത്ത് ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിന്റെ Read more

പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
Kottayam Pickup Driver Assault

പനച്ചിക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മഹേഷിനെ അച്ഛനും മകനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ Read more

Leave a Comment