എസ്ബിഐ മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ; അഞ്ചു കോടിയുടെ വായ്പാ തട്ടിപ്പ്

നിവ ലേഖകൻ

SBI loan fraud Hyderabad

സൈബറാബാദ് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അഞ്ചു കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് എസ്ബിഐ മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സനത്നഗർ മുൻ ബ്രാഞ്ച് മാനേജർ കാർത്തിക് റായ്, കൂട്ടാളികളായ മെട്ടേപ്പിള്ളി ശ്രീകാന്ത്, പോൾ വിശാൽ, ദഗല രാജു, സുധാൻസു ശേഖർ പരിദ, മുഹമ്മദ് വാജിദ്, യു സുനിൽ കുമാർ, ഭാസ്കർ ഗൗഡ്, അമഞ്ചി ഉപേന്ദർ എന്നിവരാണ് പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാർത്തിക് റായിയും കൂട്ടുപ്രതികളും ചേർന്ന് എസ്ബിഐയുടെ വായ്പാ പദ്ധതികളും അനധികൃതമായി അനുവദിച്ച വായ്പാ തുകയും ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് ഭാക്ഷ്യം. വ്യാജ ഈടിന്റെ അടിസ്ഥാനത്തിൽ അനധികൃത വായ്പകൾക്ക് അംഗീകാരം നൽകൽ, പുതിയ വായ്പകൾക്ക് അംഗീകാരം നൽകൽ, ബന്ധപ്പെട്ട ഉപഭോക്താക്കൾ അറിയാതെ പണം മൂന്നാം കക്ഷി അക്കൗണ്ടുകളിലേക്ക് വകമാറ്റൽ, സ്ഥിരനിക്ഷേപം വകമാറ്റൽ, മരണപ്പെട്ട ഇടപാടുകാരുടെ ഫണ്ട് ക്ലെയിം ചെയ്യലും വകമാറ്റലും എന്നിവ തട്ടിപ്പിൽ ഉൾപ്പെടുന്നു.

  രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

2020 ജൂണിനും 2023 ജൂണിനും ഇടയിലുള്ള കാലയളവിൽ സനത്നഗർ ശാഖയുടെ അക്കൗണ്ടുകളിൽ നടന്ന തട്ടിപ്പുകൾ എസ്ബിഐയുടെ നിലവിലെ സനത്നഗർ ബ്രാഞ്ച് മാനേജർ രാമചന്ദ്ര രാഘവേന്ദ്ര പ്രസാദ് പാപ്പാരപ്പട്ടി പോലീസിൽ പരാതി അറിയിച്ചതിനെ തുടർന്നാണ് തട്ടിപ്പ് പുറം ലോകമറിഞ്ഞത്. വ്യാജ സാലറി സ്ലിപ്പുകളും തിരിച്ചറിയൽ കാർഡുകളും നിർമ്മിച്ച് വായ്പയെടുത്തവരെല്ലാം ശമ്പളക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ അന്വേഷണത്തിൽ ഹൈദരാബാദ് ബ്രാഞ്ചിലെ 67 എസ്ബിഐ അക്കൗണ്ടുകളിൽ വായ്പാ തട്ടിപ്പുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

Story Highlights: SBI branch manager and seven others arrested for Rs 5 crore loan fraud in Hyderabad

Related Posts
എസ്.ബി.ഐ പ്രൊബേഷണറി ഓഫീസർ നിയമനം: അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്
SBI probationary officer

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിന്റെ ഭാഗമായുള്ള Read more

  എസ്.ബി.ഐ പ്രൊബേഷണറി ഓഫീസർ നിയമനം: അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്
ഹൈദരാബാദിൽ പൂജാമുറിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി; നിരവധി പേർ അറസ്റ്റിൽ
Ganja seized in Hyderabad

ഹൈദരാബാദിൽ പൂജാമുറിയിലെ വിഗ്രഹങ്ങൾക്കും ചിത്രങ്ങൾക്കും പിന്നിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. ഒഡീഷയിൽ Read more

നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദി യുഎസിൽ അറസ്റ്റിൽ
Nehal Modi arrested

വായ്പാ തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദി യുഎസിൽ അറസ്റ്റിലായി. Read more

ഹൈദരാബാദിൽ ബിഎംഡബ്ല്യൂ കാർ വാങ്ങി നൽകാത്തതിന് 21-കാരൻ ജീവനൊടുക്കി
BMW car suicide

ഹൈദരാബാദിൽ ബിഎംഡബ്ല്യൂ കാർ വാങ്ങി നൽകാത്തതിനെ തുടർന്ന് 21 കാരൻ ആത്മഹത്യ ചെയ്തു. Read more

72-ാമത് ലോക സുന്ദരി മത്സരം നാളെ ഹൈദരാബാദിൽ; ഇന്ത്യക്കായി നന്ദിനി ഗുപ്ത
Miss World competition

72-ാമത് ലോക സുന്ദരി മത്സരം നാളെ ഹൈദരാബാദിൽ നടക്കും. 108 രാജ്യങ്ങളിൽ നിന്നുള്ള Read more

കൊല്ലം പ്രസ് ക്ലബ്ബിന്റെ സ്കൂൾ കിറ്റ് വിതരണം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു
School Kit Distribution

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കൊല്ലം പ്രസ് ക്ലബ്ബ് സ്കൂൾ കിറ്റ് Read more

  എസ്.ബി.ഐ പ്രൊബേഷണറി ഓഫീസർ നിയമനം: അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്
കന്നഡ സംസാരിക്കാത്ത ബാങ്ക് മാനേജർക്ക് സ്ഥലംമാറ്റം; മുഖ്യമന്ത്രിയുടെ ഇടപെടൽ
Kannada language dispute

കന്നഡ സംസാരിക്കാൻ തയ്യാറാകാതിരുന്ന ബാങ്ക് മാനേജർക്ക് സ്ഥലം മാറ്റം. വനിതാ മാനേജർ സൂര്യയെ Read more

കന്നഡ സംസാരിക്കാത്തതിന് എസ്ബിഐ മാനേജരുമായി തർക്കം; പ്രതിഷേധവുമായി കെആർവി
SBI Kannada language row

ബെംഗളൂരുവിൽ കന്നഡ സംസാരിക്കാത്തതിനെ തുടർന്ന് എസ്ബിഐ ബാങ്ക് മാനേജരുമായി യുവാവ് തർക്കത്തിലേർപ്പെട്ടു. കന്നഡ Read more

ഹൈദരാബാദിൽ തീപിടിത്തം; 17 മരണം
Hyderabad fire accident

ഹൈദരാബാദിലെ ചാർമിനാറിന് സമീപം ഗുൽസാർ ഹൗസിലെ കെട്ടിടത്തിൽ തീപിടിത്തം. 17 പേർ മരിച്ചു, Read more

ഹൈദരാബാദിൽ കൊക്കൈനുമായി വനിതാ ഡോക്ടർ പിടിയിൽ
Hyderabad cocaine case

ഹൈദരാബാദിൽ 53 ഗ്രാം കൊക്കൈനുമായി വനിതാ ഡോക്ടർ അറസ്റ്റിലായി. ഒമേഗ ആശുപത്രിയിലെ മുൻ Read more

Leave a Comment