എസ്ബിഐ മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ; അഞ്ചു കോടിയുടെ വായ്പാ തട്ടിപ്പ്

നിവ ലേഖകൻ

SBI loan fraud Hyderabad

സൈബറാബാദ് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അഞ്ചു കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് എസ്ബിഐ മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സനത്നഗർ മുൻ ബ്രാഞ്ച് മാനേജർ കാർത്തിക് റായ്, കൂട്ടാളികളായ മെട്ടേപ്പിള്ളി ശ്രീകാന്ത്, പോൾ വിശാൽ, ദഗല രാജു, സുധാൻസു ശേഖർ പരിദ, മുഹമ്മദ് വാജിദ്, യു സുനിൽ കുമാർ, ഭാസ്കർ ഗൗഡ്, അമഞ്ചി ഉപേന്ദർ എന്നിവരാണ് പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാർത്തിക് റായിയും കൂട്ടുപ്രതികളും ചേർന്ന് എസ്ബിഐയുടെ വായ്പാ പദ്ധതികളും അനധികൃതമായി അനുവദിച്ച വായ്പാ തുകയും ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് ഭാക്ഷ്യം. വ്യാജ ഈടിന്റെ അടിസ്ഥാനത്തിൽ അനധികൃത വായ്പകൾക്ക് അംഗീകാരം നൽകൽ, പുതിയ വായ്പകൾക്ക് അംഗീകാരം നൽകൽ, ബന്ധപ്പെട്ട ഉപഭോക്താക്കൾ അറിയാതെ പണം മൂന്നാം കക്ഷി അക്കൗണ്ടുകളിലേക്ക് വകമാറ്റൽ, സ്ഥിരനിക്ഷേപം വകമാറ്റൽ, മരണപ്പെട്ട ഇടപാടുകാരുടെ ഫണ്ട് ക്ലെയിം ചെയ്യലും വകമാറ്റലും എന്നിവ തട്ടിപ്പിൽ ഉൾപ്പെടുന്നു.

  ഹൈദരാബാദിൽ കൊക്കെയ്നുമായി വനിതാ ഡോക്ടർ പിടിയിൽ

2020 ജൂണിനും 2023 ജൂണിനും ഇടയിലുള്ള കാലയളവിൽ സനത്നഗർ ശാഖയുടെ അക്കൗണ്ടുകളിൽ നടന്ന തട്ടിപ്പുകൾ എസ്ബിഐയുടെ നിലവിലെ സനത്നഗർ ബ്രാഞ്ച് മാനേജർ രാമചന്ദ്ര രാഘവേന്ദ്ര പ്രസാദ് പാപ്പാരപ്പട്ടി പോലീസിൽ പരാതി അറിയിച്ചതിനെ തുടർന്നാണ് തട്ടിപ്പ് പുറം ലോകമറിഞ്ഞത്. വ്യാജ സാലറി സ്ലിപ്പുകളും തിരിച്ചറിയൽ കാർഡുകളും നിർമ്മിച്ച് വായ്പയെടുത്തവരെല്ലാം ശമ്പളക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ അന്വേഷണത്തിൽ ഹൈദരാബാദ് ബ്രാഞ്ചിലെ 67 എസ്ബിഐ അക്കൗണ്ടുകളിൽ വായ്പാ തട്ടിപ്പുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

Story Highlights: SBI branch manager and seven others arrested for Rs 5 crore loan fraud in Hyderabad

Related Posts
ഹൈദരാബാദിൽ തീപിടിത്തം; 17 മരണം
Hyderabad fire accident

ഹൈദരാബാദിലെ ചാർമിനാറിന് സമീപം ഗുൽസാർ ഹൗസിലെ കെട്ടിടത്തിൽ തീപിടിത്തം. 17 പേർ മരിച്ചു, Read more

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
ഹൈദരാബാദിൽ കൊക്കൈനുമായി വനിതാ ഡോക്ടർ പിടിയിൽ
Hyderabad cocaine case

ഹൈദരാബാദിൽ 53 ഗ്രാം കൊക്കൈനുമായി വനിതാ ഡോക്ടർ അറസ്റ്റിലായി. ഒമേഗ ആശുപത്രിയിലെ മുൻ Read more

ഹൈദരാബാദിൽ കൊക്കെയ്നുമായി വനിതാ ഡോക്ടർ പിടിയിൽ
Woman doctor arrested

ഹൈദരാബാദിൽ അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്നുമായി വനിതാ ഡോക്ടർ അറസ്റ്റിലായി. ഒമേഗ ഹോസ്പിറ്റൽസിലെ Read more

ഐപിഎൽ: തുടർതോൽവികൾക്ക് വിരാമമിടാൻ ഹൈദരാബാദ് ഇന്ന് ഗുജറാത്തിനെതിരെ
IPL

തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ഹൈദരാബാദ് സൺറൈസേഴ്സ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. Read more

ഐപിഎൽ: ഡൽഹിയെ നേരിടാൻ ഹൈദരാബാദ്, കമ്മിൻസ് ടോസ് നേടി
SRH vs DC

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് മത്സരിക്കുന്നു. ടോസ് Read more

എസ്ബിഐ ക്ലർക്ക് പരീക്ഷാഫലം ഉടൻ; sbi.co.in-ൽ പരിശോധിക്കാം
SBI Clerk Exam Results

എസ്ബിഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷയുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. 8,773 ഒഴിവുകളിലേക്കാണ് നിയമനം. Read more

ഐപിഎല്ലിലെ രണ്ടാമത്തെ ഉയർന്ന സ്കോർ ഹൈദരാബാദിന്
IPL Score

രാജസ്ഥാൻ റോയൽസിനെതിരെ 286 റൺസ് നേടിയ ഹൈദരാബാദ് ഐപിഎല്ലിലെ രണ്ടാമത്തെ ഉയർന്ന സ്കോർ Read more

ഐപിഎല്ലിൽ ഹൈദരാബാദിന് കൂറ്റൻ സ്കോർ
IPL

ഐപിഎല്ലിലെ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് 286 റൺസ് എന്ന Read more

ഹൈദരാബാദിൽ ബസിൽ സീറ്റിനായി സ്ത്രീകൾ ഏറ്റുമുട്ടി; വീഡിയോ വൈറൽ
Bus fight

ഹൈദരാബാദിലെ ആർടിസി ബസിൽ സീറ്റിനായി മൂന്ന് സ്ത്രീകൾ ഏറ്റുമുട്ടി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ Read more

Leave a Comment