ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള ആഫ്രിക്കൻ ഫുട്ബോൾ താരങ്ങളെ സ്വന്തമാക്കി സൗദി പ്രോ ലീഗ് തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നു. അന്താരാഷ്ട്ര കായിക പോർട്ടലായ ഗിവ് മി സ്പോർട്സിന്റെ റിപ്പോർട്ട് പ്രകാരം, ഉയർന്ന താരമൂല്യമുള്ള ലോകത്തെ 15 കളിക്കാരിൽ 7 പേരെയാണ് സൗദി പ്രോ ലീഗ് സ്വന്തമാക്കിയിരിക്കുന്നത്. ഇവരുടെ പ്രതിവാര വേതനം മൂന്ന് ദശലക്ഷം പൗണ്ട് വരെയാണ്.
പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് അൾജീരിയൻ താരം റിയാദ് മഹ്റസാണ്. ഇദ്ദേഹത്തിന് പ്രതിവാരം 8,58,900 പൗണ്ടാണ് വേതനമായി നൽകുന്നത്. രണ്ടാം സ്ഥാനത്തുള്ള സെനഗൽ താരം സാദിയോ മാനെയ്ക്ക് 6,58,200 പൌണ്ടും, മൂന്നാം സ്ഥാനത്തുള്ള സെനഗൽ താരം കലിഡൗ കൗലിബാലിയ്ക്ക് 5,70,900 പൌണ്ടുമാണ് പ്രതിവാര വേതനം.
മറ്റ് പ്രമുഖ താരങ്ങളായ ഘാനയുടെ സെക്കോ ഫൊഫാന, ഐവറി കോസ്റ്റിന്റെ ഫ്രാങ്ക് കെസി, കാമറൂണിന്റെ എഡ്വാർഡ് മെൻഡി, മൊറോക്കോയുടെ ഗോൾകീപ്പർ യാസിൻ ബൗനൂ എന്നിവരും സൌദി ക്ലബ്ബുകളിൽ തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇതോടെ ഫുട്ബോൾ ലോകത്ത് സൗദി പ്രോ ലീഗിന്റെ സ്വാധീനം വർധിച്ചിരിക്കുകയാണ്.
Story Highlights: Saudi Pro League signs 7 of the world’s 15 most valuable African football players, with weekly wages up to 3 million pounds