സൗദി പ്രോ ലീഗ് ഫുട്ബോൾ മത്സരത്തിൽ അൽ വഹ്ദയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അൽ നസർ വിജയം നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികച്ച പ്രകടനമാണ് നസറിന്റെ വിജയത്തിന് പിന്നിൽ. 48-ാം മിനിറ്റിൽ റൊണാൾഡോ നേടിയ ഗോളാണ് നസറിന് ലീഡ് നൽകിയത്. റൊണാൾഡോയുടെ കരിയറിലെ 925-ാം ഗോൾ കൂടിയാണിത്.
അൽ നസറിന് അനുകൂലമായി 97-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സാദിയോ മാനെ ഗോളാക്കി മാറ്റിയതോടെ നസറിന്റെ വിജയം ഉറപ്പിച്ചു. റൊണാൾഡോ എടുത്ത ഫ്രീകിക്ക് എതിർടീം താരത്തിന്റെ കൈയിൽ തട്ടിയതിനെ തുടർന്നാണ് വാറിന്റെ സഹായത്തോടെ റഫറി പെനാൽറ്റി വിധിച്ചത്.
ഈ വിജയത്തോടെ സൗദി പ്രോ ലീഗ് പോയിന്റ് പട്ടികയിൽ അൽ നസർ മൂന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള അൽ ഇത്തിഹാദുമായുള്ള പോയിന്റ് വ്യത്യാസം എട്ടായി കുറഞ്ഞു. മത്സരത്തിന് മുമ്പ് ഈ വ്യത്യാസം 11 പോയിന്റായിരുന്നു. അടുത്ത മത്സരത്തിൽ അൽ ഒരോബയാണ് അൽ നസറിന്റെ എതിരാളികൾ.
ട്രാഫിക് കാരണം ടീം ബസ് വൈകിയതിനെ തുടർന്ന് മത്സരം വൈകിയതിന് റൊണാൾഡോ ക്ഷമ ചോദിച്ചു. ശനിയാഴ്ചയാണ് അൽ നസറിന്റെ അടുത്ത മത്സരം.
Story Highlights: Cristiano Ronaldo led Al Nassr to a 2-0 victory against Al Wahda in the Saudi Pro League.