ഈ മാസം 12നാണ് കൊല്ലം കുളപ്പാടം സ്വദേശിയായ മുഹമ്മദിനെ (27) സൗദി സ്വദേശി വെടിവെച്ചത്.
കൊല്ലം കുളപ്പാടം കളീക്കൽ മേലതിൽ ജിലാനി മൻസിലിൽ ജമാലുദ്ദീൻറെയും പരേതയായ ലൈലാ ബീവിയുടെയും മകനാണ് മുഹമ്മദ്.
പുലർച്ചെ ആറരയോടെ സൗദിയിലെ പെട്രോൾ പമ്പിൽ വെച്ചാണ് 30 വയസ്സ് മാത്രം പ്രായമുള്ള പ്രതി മുഹമ്മദിനെ വെടി വെക്കുന്നത്.
ഈ മാസം എട്ടിന് പിടികൂടിയ പ്രതിക്ക് വളരെ വേഗം ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.
കാറിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പ്രതി പോവുകയും തുടർന്ന് മുഹമ്മദ് ചോദ്യം ചെയ്യുകയും ചെയ്തു.അതുകഴിഞ്ഞ് കാർ മുന്നോട്ടെടുത്തു പോയ ശേഷം തിരിച്ചു വന്ന് മുഹമ്മദിനെ വെടിവെക്കുകയായിരുന്നു.
വെടിയേറ്റ മുഹമ്മദിനെ 15 മിനിട്ടിനുശേഷം ആണ് മലയാളികളായ ചിലർ ആശുപത്രിയിലെത്തിച്ചത്.
ശസ്ത്രക്രിയ ആവശ്യമായതിനാൽ അടുത്തുള്ള പട്ടാള ആശുപത്രിയിലായിരുന്നു മുഹമ്മദിനെ പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയയ്ക്ക് ശേഷം മുഹമ്മദ് സിറാജുദീൻ സഖാഫിയോടൊപ്പം വാദി ദവാസിറിൽ കഴിയുകയാണ് ഇപ്പോൾ.
story highlight : Saudi citizen jailed for shooting Malayali