മകൻ നഷ്ടമായ കുടുംബത്തിന് ആശ്രയമായി നടൻ സന്തോഷ് പണ്ഡിറ്റ്.

Anjana

santhosh pandit helping
santhosh pandit helping

 പത്തനംതിട്ട ഹരിജൻ കോളനിയിലെ മകൻ നഷ്ടമായ ഒരു കുടുംബത്തിന്റെ തണലായി നടൻ സന്തോഷ് പണ്ഡിറ്റ്.

ഒരു മാസം മുൻപാണ് ശ്വാസകോശരോഗം പിടിപെട്ട് ഷാജി എന്ന മകൻ മരണപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ആണ് ആ കുടുംബത്തിന് ആശ്രയമായി നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്.

ജീവിതം  മുന്നോട്ടുപോകാൻ കഷ്ടപ്പെടുന്ന കുടുംബത്തിന് പെട്ടി കട തുടങ്ങാനുള്ള സഹായധനം സന്തോഷ് പണ്ഡിറ്റ് നൽകുകയുണ്ടായി.

വളരെ കഷ്ടതയനുഭവിക്കുന്ന കുടുംബത്തിലെ വീട് പോലും മഴയിൽ തകർന്നു പോകുന്ന അവസ്ഥയിലാണ്.

ഈ കുടുംബത്തിൻറെ ദുരവസ്ഥ സന്തോഷ് പണ്ഡിറ്റിൻറെ  ശ്രദ്ധയിൽപ്പെടുകയും സഹായം വാഗ്ദാനം ചെയ്യുകയുമായിരുന്നു നടൻ.

സന്തോഷ് പണ്ഡിറ്റിൻറെ  പ്രവർത്തിയിൽ ആ അമ്മയുടെ കണ്ണ്  നിറഞ്ഞൊഴുകി.

അർഹതയുള്ളവരെ തന്നെ കൊണ്ട് ആവുന്ന വിധത്തിൽ സഹായിക്കുമെന്നും ഈ അവസരത്തിൽ സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

Story highlight  : Santhosh Pandit to help the orphan family.