‘ഹിന്ദു പ്രതികാരത്തിന് തടസ്സ’മാകരുതെന്ന് മോദി പോലീസിനോട് പറഞ്ഞതായി സത്യവാങ്മൂലം; ഗോധ്ര കലാപത്തിൽ മോദിയുടെ പങ്ക് വെളിപ്പെടുത്തിയ സഞ്ജീവ് ഭട്ടിന്റെ ദുരന്ത കഥ

Sanjiv Bhatt

സഞ്ജീവ് ഭട്ടിനെ മോദിയും സംഘ പരിവാറും നിരന്തരം വേട്ടയായി.
ഭട്ട് ഇപ്പോഴും ജയിലിൽ; ഒരു കേസിൽ മാത്രം കുറ്റ വിമുക്തനായി.
പോലീസും ഭരണ സംവിധാനവും ഗുജറാത്ത് കലാപത്തിന് കൂട്ടുനിന്നെന്ന് വിളിച്ചു പറയാൻ ആർജവം കാണിച്ചവർ വളരെ ചുരുക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘‘നിങ്ങളൊന്നും ചെയ്യേണ്ടതില്ല. കണ്ടു നിന്നാൽ മതി. ചെയ്യേണ്ട സമയം വരുമ്പോൾ പറയാം.’’ എന്ന ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശം(എല്ലാം ചെന്നെത്തി നിൽക്കുന്നത് അന്നത്തെ ഗുജറാത്ത് സർക്കാരിലേക്ക്) പാലിക്കാൻ പോലീസുകാർ ജാഗരൂകരായപ്പോൾ ജീവിച്ച് ഇനിയും കൊതി തീരാത്ത കുറയെധികം മനുഷ്യരെയാണ് നമുക്ക് നഷ്ടമായത്. ഗോധ്ര ട്രയിൻ കൂട്ടക്കൊലയും അതിന്റെ ഉത്തരവാദിത്തം ഘാഞ്ചി മുസ്ലിങ്ങളുടെ തലയിലേക്ക് എത്തിയത് എങ്ങനെയാണെന്നും അതിനു പിന്നിലെ ലക്ഷ്യം എന്തായിരുന്നുവെന്നും പിൽക്കാലത്ത് ‘തെഹൽക്ക’യുടെ ഒളി ക്യാമറ ഓപ്പറേഷനിലൂടെയും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ‘സിറ്റിസൺസ് ട്രൈബ്യൂണ’ലിലൂടെയും പുറത്ത് വന്നിരിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഘ പരിവാറിന്റെ നിർദ്ദേശങ്ങൾക്കും പദ്ധതികൾക്കും വിരുദ്ധമായി ഗോധ്ര ട്രയിൻ കൂട്ടക്കൊലയും ഗുജറാത്ത് കലാപവും പൊതു സമൂഹം ചർച്ച ചെയ്തതിനു പിന്നിൽ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ധീരമായ വെളിപ്പെടുത്തൽ കൂടിയുണ്ടായിരുന്നു. വർഗീയതയ്ക്കെതിരെ നിലപാടെടുത്തതിന്റെ പേരിൽ നരേന്ദ്ര മോദിയുടെ നോട്ടപ്പുള്ളിയായി മാറി സസ്പെൻഷനും പിന്നീട് ഡിസ്മിസലിനും വിധേയനായ മുംബൈ സ്വദേശിയായ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ. ‘എമ്പുരാൻ’ സിനിമയ്ക്കു പിന്നാലെ സഞ്ജീവ് ഭട്ട് എന്ന ധീരനായ ഐപിഎസ് ഉദ്യോഗസ്ഥനെ കുറിച്ചു ഇന്നത്തെ തലമുറ അറിയേണ്ടതുണ്ട്.

2002 ലെ ഗോധ്ര ട്രയിൻ കൂട്ടക്കൊലയ്ക്കും തുടർന്നുണ്ടായ വർഗീയ കലാപത്തിനും ഒൻപത് വർഷങ്ങൾക്ക് ശേഷം 2011 ഏപ്രിലിൽ മുൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(സിബിഐ) മേധാവി ആർ.കെ. രാഘവന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘ(എസ്ഐടി)ത്തിനു മുൻപാകെ സഞ്ജീവ് ഭട്ട് ഒരു സത്യവാങ്മൂലം സമർപ്പിച്ചു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി കലാപത്തിൽ പങ്കാളിയായിരുന്നുവെന്നും ജനങ്ങൾക്ക് അവരുടെ രോഷം പ്രകടിപ്പിക്കാൻ അനുവദിക്കണമെന്ന് മോദി പോലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ച യോഗത്തിൽ ഭട്ട് പങ്കെടുത്തിരുന്നുവെന്നും സത്യവാങ്മൂലത്തിലൂടെ അദ്ദേഹം പറഞ്ഞു.

ഗോധ്ര ട്രയിൻ തീവയ്പ് നടന്ന 2002 ഫെബ്രുവരി 27 ന് മുഖ്യമന്ത്രിയുടെ വസതിയിൽ മോദി ഒരു യോഗം സംഘടിപ്പിച്ചതായി അന്നത്തെ ആഭ്യന്തര മന്ത്രി ഹരേൻ പാണ്ഡ്യ നേരത്തെ ‘സിറ്റിസൺസ് ട്രൈബ്യൂണ’ലിനോട് പറഞ്ഞിരുന്നു. യോഗത്തിൽ ‘ഹിന്ദു പ്രതികാരത്തിന് തടസ്സമാകരു’തെന്ന് മോദി പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ യോഗത്തിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരുടെ പേര് പാണ്ഡ്യ പറഞ്ഞിരുന്നു; എന്നാൽ സഞ്ജീവ് ഭട്ട് അവരിൽ ഉണ്ടായിരുന്നില്ല. ഇതിനിടെ പാണ്ഡ്യ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു.

2011 ഏപ്രിൽ 14 ന് സമാനമായ ആരോപണങ്ങൾ ഉന്നയിച്ച് ഭട്ട് സത്യവാങ്മൂലം സമർപ്പിക്കുന്നത്. 2002 ഫെബ്രുവരി 27 ന് നടന്ന ഈ യോഗത്തിൽ ഹിന്ദുക്കൾക്ക് മുസ്ലിങ്ങൾക്കെതിരായ കോപം പ്രകടിപ്പിക്കാൻ അനുവദിക്കണമെന്ന് മോദി ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത് താൻ നേരിട്ടു കേട്ടുവെന്ന് സഞ്ജീവ് ഭട്ട് അടിവരയിട്ടു പറഞ്ഞു. ഹിന്ദു തീർത്ഥാടകരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മുൻപ് അഹമ്മദാബാദിലേക്ക് കൊണ്ടു വരാനും യോഗം തീരുമാനിച്ചു. മതപരമായ അക്രമം ഭയന്ന് അന്ന് മോദിയുടെ ഇ നിർദ്ദേശത്തിനെതിരെ ജാഗ്രത പാലിച്ചതായും സഞ്ജീവ് ഭട്ട് വെളിപ്പെടുത്തി. ഭട്ടിന്റെ അഭിപ്രായത്തിൽ മോദിയുടെ ബിജെപിയും ഹിന്ദു ദേശീയവാദി പാർട്ടിയായ ബജ്രംഗ്ദളും നഗരത്തിൽ സംഘർഷം സൃഷ്ടിക്കുകയായിരുന്നു. വിശ്വ ഹിന്ദു പരിഷത്ത്(വിഎച്ച്പി) ഒരു ബന്ദ് പ്രഖ്യാപിച്ചു നടപ്പിലാക്കി.

ഇത് കൈകാര്യം ചെയ്യാൻ ലഭ്യമായ മനുഷ്യ ശക്തിയെക്കുറിച്ച് അന്നത്തെ പോലീസ് ജനറൽ കെ. ചക്രവർത്തിയും സിറ്റി പോലീസ് കമ്മീഷണർ പി.സി. പാണ്ഡെയും ആശങ്കകൾ ഉന്നയിച്ചിരുന്നുവെന്നും മൃതദേഹങ്ങൾ അഹമ്മദാബാദിലേക്ക് കൊണ്ടു പോകുന്നത് ബുദ്ധിയമല്ലെന്ന് ഇരുവരും ഉപദേശിച്ചുവെന്നും ഭട്ട് പറഞ്ഞു. യോഗം അവസാനിച്ച ഉടൻ പ്രധാന ഉദ്യോഗസ്ഥർക്ക് ചില ഫാക്സ് സന്ദേശങ്ങൾ അയച്ചതായും അവ യോഗത്തെക്കുറിച്ചും മരിച്ചവരുടെ മൃതദേഹങ്ങൾ സംബന്ധിച്ച തീരുമാനത്തെക്കുറിച്ചും ബിജെപിയുടെയും ബജ്രംഗ്ദളിന്റെയും ഭാവി പ്രവർത്തനത്തെക്കുറിച്ചും പരാമർശിച്ചു കൊണ്ടുള്ളവയായിരുന്നു. തുടർന്ന് കലാപങ്ങൾ ഉണ്ടായി. അതിൽ ആയിരത്തോളം പേർ മരിച്ചു. അതിൽ മുക്കാൽ ഭാഗവും മുസ്ലിങ്ങളായിരുന്നു. ചില ഇന്ത്യൻ മാധ്യമങ്ങളും ചില പുരോഗമന വാദികളും മാത്രം ‘സ്റ്റേറ്റ് സ്പോൺസർ ചെയ്ത കലാപങ്ങൾ’ എന്ന് വിശേഷിപ്പിച്ചു. കൂടാതെ മോദി തന്റെ ഉദ്യോഗസ്ഥരോടും കലാപകാരികളോടും നിസ്സംഗത കാണിക്കാൻ ആവശ്യപ്പെട്ടതായും മുസ്ലിങ്ങളെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞതായി ഭട്ട് ആരോപിച്ചു.

  അടിയന്തരാവസ്ഥ ഒരു ഇന്ത്യക്കാരനും മറക്കരുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ വസതിയിൽ നടന്നതായി ആരോപിക്കപ്പെടുന്ന യോഗത്തിൽ തന്റെ സാന്നിധ്യം സാക്ഷ്യപ്പെടുത്താൻ കഴിയുന്ന ആറ് സാക്ഷികളെ ഭട്ട് തന്റെ സത്യവാങ്മൂലത്തിൽ പരാമർശിച്ചു. താരചന്ദ് യാദവ് ഓടിച്ചിരുന്ന കെ. ചക്രവർത്തിയുടെ ഔദ്യോഗിക കാറിൽ താൻ മോദിയുടെ വസതിയിലേക്ക് പോയതായും തന്റെ ഡ്രൈവർ കോൺസ്റ്റബിൾ കെ.ഡി. പന്ത് തന്റെ ഔദ്യോഗിക കാറിൽ തങ്ങളെ പിന്തുടർന്നതായും അദ്ദേഹം അവകാശപ്പെട്ടു. ആരോപണ വിധേയമായ യോഗത്തിൽ ഭട്ടിന്റെ സാന്നിധ്യത്തെ പിന്തുണച്ചു കൊണ്ട് ഭട്ടിന്റെ സത്യവാങ്മൂലത്തിൽ കെ.ഡി. പന്ത് ഒപ്പിട്ടു. 2011 ജൂൺ 24 ന്, ഭട്ട് തന്നെ ഭീഷണിപ്പെടുത്തുകയും വ്യാജ സത്യവാങ്മൂലത്തിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പന്ത് എഫ്ഐആർ ഫയൽ ചെയ്തു. അന്ന് ഗുജറാത്തിൽ പ്രതിപക്ഷത്ത് ആയിരുന്ന കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് അർജുൻ മോദ്വാഡിയയുടെ വസതിയിലേക്ക് ഭട്ട് തന്നെ കൊണ്ടു പോയിയെന്ന് പന്ത് ആരോപിച്ചു. ഭട്ടിനെ അനുസരിക്കാൻ മോദ്വാഡിയ തന്നോട് ആവശ്യപ്പെട്ടതായും പന്ത് ആരോപിച്ചു.

2002 ഫെബ്രുവരിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ താൻ അവധിയിലായിരുന്നുവെന്നും സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘ(എസ്ഐടി)ത്തോട് അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നുവെന്നും പന്ത് അവകാശപ്പെട്ടു. ചക്രവർത്തി ഭട്ട് യോഗത്തിൽ ഉണ്ടായിരുന്നില്ലെന്ന വാർത്തയും നിഷേധിച്ചു. എന്നിരുന്നാലും ഭട്ടിനെ താരാചന്ദ് യാദവ് പിന്തുണച്ചു. താൻ ഭട്ടിനെ മോദിയുടെ ബംഗ്ലാവിലേക്ക് കൊണ്ടു പോയിരുന്നുവെന്നും പന്ത് അവരോടൊപ്പം ഉണ്ടായിരുന്നുവെന്നും താരാചന്ദ് യാദവ് പറഞ്ഞു. ചക്രവർത്തിക്കൊപ്പം താൻ അവിടെ യാത്ര ചെയ്തുവെന്ന ഭട്ടിന്റെ വാദത്തെയും അദ്ദേഹം പിന്തുണച്ചു. ഈ വെളിപ്പെടുത്തലുകൾ നേരത്തെ നടത്താത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ 2004 ൽ നാനാവതി കമ്മീഷൻ തന്നെ ക്രോസ് വിസ്താരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തന്നെ വിളിച്ചില്ലെന്നായിരുന്നു വിശദീകരണം.

ഒൻപത് വർഷത്തിനിടെ ഭട്ട് യോഗത്തിലെ തന്റെ സാന്നിധ്യം സംബന്ധിച്ച് ഒന്നും തന്നോട് പറഞ്ഞിരുന്നില്ലെന്ന് ഭട്ടിന്റെ മുൻ മേധാവി ആർ.ബി. ശ്രീകുമാർ പറഞ്ഞു. എന്നാൽ 2002 ൽ സിറ്റിസൺസ് ട്രൈബ്യൂണലുമായി സംസാരിച്ച മന്ത്രി ഹരേൻ പാണ്ഡ്യയാണെന്ന് സ്ഥിരീകരിക്കാൻ മോദി സർക്കാർ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോയോട് അദ്ദേഹത്തിന്റെ ഫോൺ ടാപ്പ് ചെയ്യാൻ ആവശ്യപ്പെട്ടതായി അദ്ദേഹം നാനാവതി കമ്മീഷനോട് പറഞ്ഞിരുന്നു.

2011 ഓഗസ്റ്റ് എട്ടിന് ഗുജറാത്ത് സർക്കാർ സഞ്ജീവ് ഭട്ടിനെ സസ്പെൻഡ് ചെയ്തു, അനധികൃതമായി ജോലിയിൽ നിന്ന് വിട്ടു നിന്നു, അന്വേഷണ കമ്മിറ്റിക്കു മുന്നിൽ ഹാജരാകാതിരുന്നു, ഡ്യൂട്ടിയിലല്ലാത്തപ്പോൾ അദ്ദേഹത്തിന്റെ ഔദ്യോഗിക കാർ ഉപയോഗിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു സസ്പെൻഷൻ. വിവിധ കമ്മീഷനുകളുടെ ഹിയറിംഗുകളിൽ പങ്കെടുക്കേണ്ടതിനാൽ ജോലിയ്ക്ക് ഹാജരാകാൻ കഴിഞ്ഞില്ലെന്ന് ഭട്ട് ന്യായീകരിച്ചു. എന്നാല്് ഗുജറാത്ത് സർക്കാരിന് അതിൽ തൃപ്തി വന്നില്ല.

1990 ലെ കസ്റ്റഡി മരണ കേസിൽ ഭട്ടിനും മറ്റ് പോലീസുകാർക്കുമെതിരായ കുറ്റങ്ങൾ ഒഴിവാക്കണമെന്ന് ഗുജറാത്ത് സർക്കാർ ആദ്യം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ മോദിക്കെതിരായ ഭട്ടിന്റെ സത്യവാങ്മൂലത്തെ തുടർന്ന് സർക്കാർ അപേക്ഷ പിൻവലിച്ചു. 2011 സെപ്റ്റംബർ 18 നു ഗുജറാത്ത് ആഭ്യന്തര മന്ത്രാലയം 1990 ലെ പോലീസ് അതിക്രമ കേസിൽ ഭട്ടിനെതിരെ കുറ്റപത്രം സമർപ്പിച്ചു. സെപ്റ്റംബർ 27 നു ജാംനഗർ ജില്ലയിൽ തനിയ്ക്കെതിരായ പോലീസ് അതിക്രമ കേസിൽ ഭട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ ഹാജരായി. വാദം കേൾക്കുന്നതിനിടെ, ഹരേൻ പാണ്ഡ്യ കൊലപാതക കേസിലെ നിർണായക തെളിവുകൾ നശിപ്പിക്കാൻ നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ മുൻ ആഭ്യന്തര മന്ത്രി അമിത് ഷായും തന്നിൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി അദ്ദേഹം കോടതിയെ അറിയിച്ചു. മാത്രമല്ല, പുതിയ സത്യവാങ്മൂലത്തിൽ മോദിയ്ക്കും ഷായ്ക്കുമെതിരെ വിശദമായ ആരോപണങ്ങൾ ഭട്ട് ഉന്നയിച്ചു.

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ

2003 ൽ സബർമതി ജയിൽ സൂപ്രണ്ടായി നിയമിതനായപ്പോൾ ഹരേൻ പാണ്ഡ്യ കൊലപാതക കേസിലെ പ്രതിയായ അസ്ഗർ അലിയെ താൻ കണ്ടിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. തുളസിറാം പ്രജാപതിയാണ് പാണ്ഡ്യയെ കൊലപ്പെടുത്തിയതെന്ന് അലി തന്നോട് വെളിപ്പെടുത്തിയതായി ഭട്ട് പറഞ്ഞു. ഈ വെളിപ്പെടുത്തൽ താൻ ഉടനെ തന്നെ ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചിരുന്നുവെന്നും എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നശിപ്പിക്കാൻ ഷാ തന്നോട് ആവശ്യപ്പെട്ടതായും ഭട്ട് അവകാശപ്പെട്ടു. ഷായെ അനുസരിക്കാൻ വിസമ്മതിച്ചതിനാലാണ് ജയിൽ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

കെ.ഡി. പന്തിന്റെ പരാതിയുമായി ബന്ധപ്പെടുത്ത കേസിൽ 2011 സെപ്റ്റംബർ 30 ന് ഭട്ടിനെ അറസ്റ്റ് ചെയ്തു. മോദി സർക്കാരിന്റെ ‘നിർദ്ദേശങ്ങൾ’ പന്ത് പിന്തുടരുകയാണെന്ന് ഭട്ട് ആരോപിച്ചു, പന്ത് ഈ ആരോപണം നിഷേധിച്ചു. ഭട്ടിന്റെ അറസ്റ്റിനെ കോൺഗ്രസ് നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും അപലപിച്ചു. മോദി സർക്കാർ ഭട്ടിനെ പീഡിപ്പിക്കുകയാണെന്ന് ആരോപണം ഉയർന്നു. അറസ്റ്റ് അഹമ്മദാബാദ്, ഡൽഹി, ബംഗളുരു എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾക്ക് കാരണമായി. ഗുജറാത്ത് ഐപിഎസ് ഓഫീസേഴ്സ് അസോസിയേഷനും ഭട്ടിനും കുടുംബത്തിനും പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ അസോസിയേഷനിലെ ഒരു വിഭാഗം അതിൽ അതൃപ്തി പ്രകടിപ്പിച്ചു. 2011 ഒക്ടോബർ 17 ന് അഹമ്മദാബാദിലെ പ്രാദേശിക കോടതി ഭട്ടിന് ജാമ്യം അനുവദിച്ചു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഭട്ട് വാദിച്ചതോടെ 2012 ഏപ്രിലിൽ സുപ്രീം കോടതി കേസ് താൽക്കാലികമായി നിർത്തി വച്ചു.

2012 നവംബറിൽ പ്രഭുദാസ് വൈഷ്ണാനിയുടെ 1990 ലെ കസ്റ്റഡി മരണ കേസിൽ ഭട്ടിനും മറ്റ് ആറ് പോലീസുകാർക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി. 2019 ജൂൺ 20 ന് ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ജീവ പര്യന്തം തടവ് ശിക്ഷ വിധിച്ചു. 2024 മാർച്ച് 27 ന് മയക്കു മരുന്ന് കടത്ത് കേസിൽ പാലൻപൂർ സെഷൻസ് കോടതി ഭട്ടിനെ ശിക്ഷിച്ചു. 1996 ൽ ബനസ്കന്തയിൽ പോലീസ് സൂപ്രണ്ടായിരിക്കെ ഒരു കിലോഗ്രാം മയക്കു മരുന്ന് കൈവശം വച്ചതിന് ഒരു അഭിഭാഷകനെ വ്യാജമായി പ്രതി ചേർത്തു എന്നതായിരുന്നു അദ്ദേഹത്തിനെതിരായ കേസ്. ഗുജറാത്ത് പോലീസ് തനിക്കെതിരെ ഫയൽ ചെയ്ത രണ്ട് പ്രഥമ വിവര റിപ്പോർട്ടുകളിൽ പ്രത്യേക അന്വേഷണ അന്വേഷണം ആവശ്യപ്പെട്ട് ഭട്ട് സുപ്രീം കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തു.

2015 ഒക്ടോബർ 13 ന് ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തുവും ജസ്റ്റിസ് അരുൺ മിശ്രയും അടങ്ങുന്ന ബെഞ്ച് ഭട്ടിന്റെ ഹർജി തള്ളുകയും രണ്ട് കേസുകളിലും വേഗത്തിൽ വിചാരണ നടത്താൻ ഉത്തരവിടുകയും ചെയ്തു. ഭട്ടിനെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടത്തുന്നതിന് 2015 ഒക്ടോബർ 14 ന് സുപ്രീം കോടതി വഴിയൊരുക്കിയിരുന്നു. മോദിയുടെ നിർദ്ദേശ പ്രകാരം പോലീസ് ഉദ്യോഗസ്ഥർ നിഷ്ക്രിയരായെന്ന ഭട്ടിന്റെ ആരോപണത്തെ മുൻ സുപ്രീം കോടതി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ നയിച്ച സിറ്റിസൺസ് ട്രൈബ്യൂണലിലെ അംഗമായിരുന്ന കെ.എസ്. സുബ്രഹ്മണ്യനും പിന്തുണച്ചു. മുൻ ഗുജറാത്ത് പോലീസ് മേധാവി ചക്രവർത്തിയുമായും അന്നത്തെ അഹമ്മദാബാദ് പോലീസ് കമ്മീഷണറായിരുന്ന പി.സി. പാണ്ഡെയുമായും നടത്തിയ ആശയവിനിമയത്തിന്റെ ഫലമായിരുന്നു അദ്ദേഹത്തിന്റെ നിഗമനം.

  മോദിയെക്കുറിച്ചുള്ള പരാമർശം രാഷ്ട്രീയം കണ്ടിട്ടല്ല; സ്വാമി സച്ചിദാനന്ദ

ഗുജറാത്ത് കേഡറിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ഭട്ട് നിലവിൽ രാജ്കോട്ട് സെൻട്രൽ ജയിലിലാണ്. 1997 ലെ കസ്റ്റഡി മരണ കേസിൽ മാത്രമാണ് ഇപ്പോൾ ശിക്ഷയിൽ നിന്നൊഴിവാക്കപ്പെട്ടിരിക്കുന്നത്. മറ്റു കേസുകൾ ഇപ്പോഴും നടക്കുകയാണ്. സംഘ പരിവാറിന്റെ ആശയ്ക്കനുസരിച്ച് പ്രവർത്തിക്കാതെ ന്യായത്തിന്റെ പക്ഷത്ത് അവർക്കെതിരെ പൊരുതിയ സഞ്ജീവ് ഭട്ടിനൊപ്പം നമ്മുടെ നിയമ സംവിധാനം പോലും നേരോടെ നിർഭയം ഒപ്പം നിന്നില്ലെന്നതാണ് വസ്തുത. എങ്കിലും വരാനിരിക്കുന്ന ഭീമാകാരമായ നിയമ യുദ്ധം സഞ്ജീവ് ഭട്ട് തുടരും. ‘ഇത് ഒരു പോരാട്ടമാണ്. ഭട്ട് തകർന്നിട്ടില്ല; തകരുകയുമില്ല. കാരണം രാജ്യം കണ്ട ഏറ്റവും വലിയ ഭീതിയെ പതിനാല് വർഷത്തിലേറെയായി അദ്ദേഹം അതീജിവിച്ചിട്ടുണ്ടെങ്കിലും ഇനിയും അദ്ദേഹം അതിജീവിക്കും. എന്നും എപ്പോഴും ഒരാൾ പൂർണമായി അടിച്ചമർത്തപ്പെട്ടു പോയിട്ടുള്ള ചരിത്രമില്ലല്ലോ.

Story Highlights: Sanjiv Bhatt, a former IPS officer, continues to face persecution for exposing Narendra Modi’s alleged role in the 2002 Gujarat riots.

Related Posts
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ പരമോന്നത ബഹുമതി
Ghana National Honour

ഘാനയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഘാന പ്രസിഡന്റ് Read more

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനം ഇന്ന് മുതൽ
Narendra Modi foreign tour

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എട്ട് ദിവസത്തെ വിദേശ പര്യടനം ഇന്ന് ആരംഭിക്കും. ഘാന, ട്രിനിഡാഡ് Read more

മോദിയെക്കുറിച്ചുള്ള പരാമർശം രാഷ്ട്രീയം കണ്ടിട്ടല്ല; സ്വാമി സച്ചിദാനന്ദ
Swami Satchidananda Modi

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള തന്റെ Read more

അടിയന്തരാവസ്ഥ ഒരു ഇന്ത്യക്കാരനും മറക്കരുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി
Emergency period

അടിയന്തരാവസ്ഥ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥയുടെ Read more

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Sree Narayana Guru

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര Read more

മോദിയുടെ ഇടപെടലുകൾക്ക് പിന്തുണയുമായി തരൂർ; ഓപ്പറേഷൻ സിന്ദൂരും പ്രശംസിച്ച് കോൺഗ്രസ് എം.പി
Shashi Tharoor Modi

കോൺഗ്രസ് എംപി ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു. പഹൽഗാം ആക്രമണത്തിന് Read more

രാജ്യം യോഗാ ദിനത്തിൽ; മൂന്ന് ലക്ഷം പേരുമായി വിശാഖപട്ടണത്ത് യോഗാസംഗമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
International Yoga Day

രാജ്യം പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നു. വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ Read more

ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി; കാരണം ഇതാണ്
Trump invitation declined

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിച്ചു. ഒഡീഷയിലെ Read more

ലാലുവിനെ കടന്നാക്രമിച്ച് മോദി; ബിഹാറിൽ രാഷ്ട്രീയം കടുക്കുന്നു
Narendra Modi

ബീഹാറിലെ സിവാൻ ജില്ലയിൽ നടന്ന എൻഡിഎ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആർജെഡിയെ കടന്നാക്രമിച്ചു. Read more

ഇന്ത്യാ-പാക് സംഘർഷത്തിൽ മലക്കം മറിഞ്ഞ് ട്രംപ്; സമ്മർദം ചെലുത്തിയത് പാകിസ്താനുമേലെന്ന് വെളിപ്പെടുത്തൽ
India-Pak conflict

ഇന്ത്യാ-പാക് സംഘർഷം അവസാനിപ്പിക്കാൻ പാകിസ്താനുമേൽ സമ്മർദം ചെലുത്തിയെന്ന് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര Read more