Headlines

Crime News, Kerala News

ആമയിഴഞ്ചാൻ തോട്ടിൽ തൊഴിലാളി മരിച്ച സംഭവം: റയിൽവേക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

ആമയിഴഞ്ചാൻ തോട്ടിൽ തൊഴിലാളി മരിച്ച സംഭവം: റയിൽവേക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ മുങ്ങിമരിച്ച തൊഴിലാളിയുടെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റയിൽവേക്ക് നോട്ടീസയച്ചു. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ, കേസിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് റയിൽവേയുടെ വിശദീകരണം കേൾക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞു. ഡിവിഷണൽ റയിൽവേ മാനേജർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നേരത്തെ തിരുവനന്തപുരം ജില്ലാ കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കും നോട്ടീസയച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മരിച്ച തൊഴിലാളി ജോയിയുടെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപയാണ് സഹായമായി നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. റയിൽവേ കരാർ നൽകിയ കമ്പനിയിലെ തൊഴിലാളിയായിരുന്നു മരിച്ച ജോയ്.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയെ കാണാതായത്. മൂന്ന് ദിവസത്തെ തിരച്ചിലിന് ശേഷം പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Related posts