സാംസങ്ങിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഗാലക്സി എസ്25 വിപണിയിലെത്തി. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഫോണിന്റെ കരുത്ത്. എസ്25, എസ്25 പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഫോൺ ലഭ്യമാകുന്നത്. കാലിഫോർണിയയിൽ നടന്ന ചടങ്ങിലാണ് പുതിയ ഫോണുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രാധാന്യം നൽകിയാണ് എസ് 25 പരമ്പര രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സാംസങ് പുതിയ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ വിൽപ്പനയിലെ തിരിച്ചടി മറികടക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
എസ്25, എസ്25 പ്ലസ് എന്നിവയുടെ ക്യാമറ സവിശേഷതകൾ സമാനമാണെങ്കിലും ബാറ്ററി ശേഷിയിലും വലുപ്പത്തിലും വ്യത്യാസങ്ങളുണ്ട്. രണ്ട് വേരിയന്റുകളിലും 120Hz റിഫ്രഷ് റേറ്റുള്ള AMOLED ഡിസ്പ്ലേയാണുള്ളത്. എസ്25 ന് FHD+ റെസല്യൂഷനോട് കൂടിയ 6. 2 ഇഞ്ച് സ്ക്രീനാണുള്ളത്. എസ്25 പ്ലസിന് QHD+ റെസല്യൂഷനോട് കൂടിയ 6. 7 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഇന്ത്യയിൽ എസ്24 പുറത്തിറങ്ങിയപ്പോൾ പെർഫോമൻസ് കുറഞ്ഞ പ്രോസസറായിരുന്നു ഉപയോഗിച്ചിരുന്നത്.
എന്നാൽ എസ്25 പരമ്പരയിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ഉപയോഗിച്ചിരിക്കുന്നതിനാൽ മികച്ച പ്രകടനം പ്രതീക്ഷിക്കാം.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OneUI 7 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണുകൾ പ്രവർത്തിക്കുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 3x ഒപ്റ്റിക്കൽ സൂമുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 12 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ് എന്നിവയാണ് ക്യാമറ സവിശേഷതകൾ.
സെൽഫികൾക്കായി 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. എസ്25ൽ 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4000mAh ബാറ്ററിയാണുള്ളത്. എസ്25 പ്ലസിൽ 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4900mAh ബാറ്ററിയാണുള്ളത്. വാനില മോഡലിന് 12 + 128GB, 12 + 256GB, 12 + 512GB എന്നീ മൂന്ന് മെമ്മറി ഓപ്ഷനുകളുണ്ട്. പ്ലസ് മോഡലിന് 12GB+ 256GB, 12GB + 512GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളാണുള്ളത്.
ഏപ്രിൽ 21ന് ഫ്ലിപ്കാർട്ടിലൂടെയാണ് പുതിയ ഓപ്പോ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. 7000 Read more
മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ എഡ്ജ് 60 സ്റ്റൈലസ് ഈ മാസം 15-ന് Read more
വിവോയുടെ ഉപബ്രാൻഡായ ഐക്യൂ, 7,300mAh ബാറ്ററിയുള്ള ഐക്യൂ ഇസഡ് 10 സ്മാർട്ട്ഫോൺ ഏപ്രിൽ Read more
പോക്കോയുടെ പുതിയ എഫ്7 സീരീസ് സ്മാർട്ട്ഫോണുകൾ മാർച്ച് 27ന് വിപണിയിലെത്തും. എഫ്7 പ്രോ, Read more
മാർച്ച് 20ന് ഇന്ത്യയിൽ ഓപ്പോ എഫ്29 ഫൈവ്ജി സീരീസ് പുറത്തിറങ്ങുന്നു. 'ഡ്യൂറബിൾ ചാമ്പ്യൻ' Read more
സ്നാപ്ഡ്രാഗൺ 8 എസ് ജെൻ 3 പ്രോസസർ, 6400 എംഎഎച്ച് ബാറ്ററി, മികച്ച Read more
സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ പൂർണമായി നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഫോണുകളുടെ ഉപയോഗത്തിന് Read more
Leica ബ്രാൻഡഡ് ക്യാമറകളും HyperOS ഇന്റർഫേസുമായി ഷവോമി 15 അൾട്രാ വ്യാഴാഴ്ച ചൈനയിൽ. Read more
ഇൻഫിനിക്സ് നോട്ട് 50 സീരീസ് സ്മാർട്ട്ഫോണുകൾ മാർച്ച് 3 ന് ഇന്തോനേഷ്യയിൽ ലോഞ്ച് Read more