സാംസങ് ഗാലക്‌സി എസ്25 എഫ്ഇ: വമ്പൻ ഫീച്ചറുകളുമായി പുതിയ മോഡൽ

Anjana

Samsung Galaxy S25 FE

സാംസങ് ഗാലക്‌സി എസ്25 എഫ്ഇ വിപണിയിലേക്ക് എത്തുന്നത് വമ്പൻ ഫീച്ചറുകളുമായാണ്. എസ്24 എഫ്ഇയുടെ പിൻഗാമിയായ ഈ മോഡൽ ഒരു സ്ലിം ബോഡി ഫിനിഷിലാകും ലോഞ്ച് ചെയ്യുക എന്നാണ് ലീക്കായ വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. 6.7 ഇഞ്ച് ഡിസ്പ്ലേയും വലിയ ബാറ്ററികളുമായിരിക്കും എസ്25 എഫ്ഇയിൽ ഉണ്ടാകുക.

മീഡിയാടെക് ഡൈമൻസിറ്റി 9400 ചിപ്സെറ്റാകും ഈ മോഡലിന് കരുത്ത് പകരുക. എന്നാൽ സാംസങ് ഇപ്പോൾ അണിയറയിൽ ഒരുക്കിക്കൊണ്ടിരിക്കുന്ന എസ്25, എസ്25+, എസ്25 അൾട്രാ എന്നിവയിൽ സ്നാപ്ഡ്രാഗൺ 8 ജൻ 4 ചിപ്പാണ് ഉപയോഗിക്കുന്നത്. എസ്24 എഫ്ഇയിൽ 2400ഇ പ്രൊസസർ ആകും ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫോണിന്റെ ക്യാമറ സവിശേഷതകളെ പറ്റിയുള്ള വിവരങ്ങൾ ഇനിയും പുറത്ത് വരേണ്ടതുണ്ട്. എഐ അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ കോർത്തിണക്കിയ ഫീച്ചറുകൾ സാംസങ് ഈ മോഡലിൽ ഉൾപ്പെടുത്തുമോ എന്നതിൽ അടക്കം ഇനിയും വ്യക്തത വരേണ്ടതുണ്ട്. വരും ദിവസങ്ങളിൽ ഹാൻഡ്സെറ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights: Samsung Galaxy S25 FE to launch with powerful features including slim body design and MediaTek Dimensity 9400 chipset

Leave a Comment