ബോളിവുഡ് താരം സല്മാന് ഖാനെതിരെ ലോറന്സ് ബിഷ്ണോയി സംഘം പുതിയ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്. മുംബൈ ട്രാഫിക്ക് പൊലീസിന് അയച്ച വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് സംഘം ഭീഷണി മുഴക്കിയത്. അഞ്ചു കോടി രൂപ നല്കിയാല് ശത്രുത അവസാനിപ്പിക്കാമെന്ന ഡിമാന്റും സംഘം ഉന്നയിച്ചിട്ടുണ്ട്. പണം നല്കിയില്ലെങ്കില് മഹാരാഷ്ട്ര മുന് മന്ത്രിയായിരുന്ന ബാബാ സിദ്ധിഖീയുടെ അവസ്ഥയെക്കാള് ഭീകരമായിരിക്കും സല്മാന്റെ വിധിയെന്നും സന്ദേശത്തില് വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില് മുംബൈ പൊലീസ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബാന്ദ്രയിലെ സല്മാന് ഖാന്റെ വീടിന്റെ സുരക്ഷ വര്ധിപ്പിച്ചിട്ടുണ്ട്. പലതവണകളിലായി ഭീഷണിയുയരുന്ന സാഹചര്യത്തില് താരവും ജാഗ്രതയിലാണ്. പുതിയ ഭീഷണിയോടെ അദ്ദേഹത്തിന്റെ സുരക്ഷയില് ആശങ്കയുയര്ന്നിട്ടുണ്ട്. കഴിഞ്ഞദിവസം, നവി മുംബൈ പൊലീസ് ലോറന്സ് ബിഷ്ണോയി സംഘത്തിലെ പ്രധാന കണ്ണിയായ സുഖബീര് ബല്ബീര് സിംഗിനെ ഹരിയാനയിലെ പാനപത്തില് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
സല്മാനെ കൊല്ലാന് പദ്ധതിയിട്ടതില് പങ്കാളിയാണ് സുഖബീര് ബല്ബീര് സിംഗ്. താരത്തെ കൊലപ്പെടുത്താനുള്ള കരാര് ഇയാള് സംഘത്തിലെ മറ്റ് അംഗങ്ങളെ ഏല്പ്പിച്ചെന്നാണ് വിവരം. പാകിസ്ഥാന് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഡോഗര് എന്നയാളുമായി സിംഗിന് നേരിട്ട് ബന്ധമുണ്ടെന്നും ഇയാളെ സല്മാനെതിരെയുള്ള ആക്രമണം ഏകോപിപ്പിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും പൊലീസ് വൃത്തങ്ങള് പറയുന്നു. പാകിസ്ഥാനില്‍ നിന്നും കടത്തിയ എകെ 47, എം16എസ്, എകെ 92 എന്നിവ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
Story Highlights: Salman Khan faces new threat from Lawrence Bishnoi gang, demanding Rs 5 crore to end enmity