ജനുവരി 15ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ബംഗ്ലാദേശ് സ്വദേശിയുടെ വിരലടയാളങ്ങൾ പൊലീസിന് ലഭിച്ചില്ലെന്ന് റിപ്പോർട്ട്. സെയ്ഫ് അലി ഖാന്റെ വീട്ടിൽ നിന്ന് ശേഖരിച്ച 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്നും തന്നെ പ്രതി ഷെരീഫുൾ ഇസ്ലാമിന്റേതല്ലെന്ന് മുംബൈ പോലീസ് സ്റ്റേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഫിംഗർ പ്രിന്റ് ബ്യൂറോയുടെ പരിശോധനയിൽ കണ്ടെത്തി.
പരിശോധനാ ഫലം പ്രതികൂലമാണെന്ന് സിഐഡി പോലീസിനെ അറിയിച്ചിട്ടുണ്ട്. കൂടുതൽ സാമ്പിളുകൾ പോലീസ് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. സെയ്ഫ് അലി ഖാന്റെ നട്ടെല്ലിന് സമീപം കുത്തേറ്റിരുന്നു. സുഷ്മനാഡിയിൽ നിന്നും വെറും രണ്ട് മില്ലിമീറ്റർ അകലെ മാത്രമാണ് കുത്തേറ്റതെന്ന് താരത്തെ പരിശോധിച്ച ഡോക്ടർ വ്യക്തമാക്കി.
അക്രമി ആറു തവണയാണ് താരത്തെ കുത്തിയത്. അക്രമി രക്ഷപ്പെട്ടതിന് ശേഷം സെയ്ഫ് അലി ഖാനെ ഒരു ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിൽ എത്തിച്ചു. ചൊവ്വാഴ്ച സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു.
Story Highlights: Fingerprints collected from Saif Ali Khan’s house after a break-in do not match the suspect.