ബാന്ദ്രയിലെ തന്റെ വസതിയിൽ വെച്ച് നടൻ സെയ്ഫ് അലി ഖാന് നേരെ നടന്ന കുത്താക്രമണത്തിന് ശേഷം പ്രതി ഒളിവിൽ പോയി മൂന്ന് ദിവസം പിന്നിട്ടിട്ടും മുംബൈ പോലീസിന് ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. വ്യാഴാഴ്ച പുലർച്ചെയാണ് ‘സത്ഗുരു ശരൺ’ എന്ന 12 നില കെട്ടിടത്തിലെ സെയ്ഫിന്റെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. നടന്റെ നട്ടെല്ലിന് സമീപമടക്കം ആറ് തവണ കുത്തേറ്റെങ്കിലും നിലവിൽ സുഖം പ്രാപിച്ചുവരികയാണെന്നും നടക്കാൻ കഴിയുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന്റെയും കെട്ടിടത്തിൽ അതിക്രമിച്ച് കയറുന്നതിന്റെയും ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ നീല ഷർട്ട് ധരിച്ച് നിൽക്കുന്ന പ്രതിയുടെ ദൃശ്യങ്ങളും ലഭിച്ചിരുന്നു. സംഭവം നടന്ന് ആറ് മണിക്കൂറിന് ശേഷം, രാവിലെ 9 മണിയോടെ ദാദറിലെ ഒരു കടയിൽ നിന്ന് ഹെഡ്ഫോൺ വാങ്ങുന്ന പ്രതിയുടെ പുതിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മഞ്ഞ ഷർട്ട് ധരിച്ച നിലയിലുള്ള പ്രതിയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. ദാദറിലെ മൊബൈൽ സ്റ്റോറിലും ഇതേ ഷർട്ട് ധരിച്ചാണ് പ്രതിയെ കാണുന്നത്. പ്രതിയുമായി മുഖസാദൃശ്യമുള്ള ഒരാളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ഇയാൾ അക്രമിയല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.
#Breaking | New CCTV footage has emerged that shows Saif Ali Khan's attacker at a mobile shop in Kandar hours after stabbing the Bollywood actor.
.
.
.
.#SaifAliKhan #SaifAliKhanAttacked #SAIFALIKHANATTACK #SaifAliKhanNews #Saif #KareenaKapoorKhan #KareenaKapoor pic.twitter.com/Rb14jZOR8W— Republic Glitz (R.Glitz) (@republic_glitz) January 18, 2025
Story Highlights: Saif Ali Khan’s attacker remains at large three days after the stabbing incident, with new CCTV footage emerging showing the suspect at a mobile shop.