ബാന്ദ്രയിലെ തന്റെ വസതിയിൽ വെച്ച് നടൻ സെയ്ഫ് അലി ഖാന് നേരെ നടന്ന കുത്താക്രമണത്തിന് ശേഷം പ്രതി ഒളിവിൽ പോയി മൂന്ന് ദിവസം പിന്നിട്ടിട്ടും മുംബൈ പോലീസിന് ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. വ്യാഴാഴ്ച പുലർച്ചെയാണ് ‘സത്ഗുരു ശരൺ’ എന്ന 12 നില കെട്ടിടത്തിലെ സെയ്ഫിന്റെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. നടന്റെ നട്ടെല്ലിന് സമീപമടക്കം ആറ് തവണ കുത്തേറ്റെങ്കിലും നിലവിൽ സുഖം പ്രാപിച്ചുവരികയാണെന്നും നടക്കാൻ കഴിയുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന്റെയും കെട്ടിടത്തിൽ അതിക്രമിച്ച് കയറുന്നതിന്റെയും ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ നീല ഷർട്ട് ധരിച്ച് നിൽക്കുന്ന പ്രതിയുടെ ദൃശ്യങ്ങളും ലഭിച്ചിരുന്നു. സംഭവം നടന്ന് ആറ് മണിക്കൂറിന് ശേഷം, രാവിലെ 9 മണിയോടെ ദാദറിലെ ഒരു കടയിൽ നിന്ന് ഹെഡ്ഫോൺ വാങ്ങുന്ന പ്രതിയുടെ പുതിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മഞ്ഞ ഷർട്ട് ധരിച്ച നിലയിലുള്ള പ്രതിയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. ദാദറിലെ മൊബൈൽ സ്റ്റോറിലും ഇതേ ഷർട്ട് ധരിച്ചാണ് പ്രതിയെ കാണുന്നത്.
പ്രതിയുമായി മുഖസാദൃശ്യമുള്ള ഒരാളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ഇയാൾ അക്രമിയല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.
#Breaking | New CCTV footage has emerged that shows Saif Ali Khan's attacker at a mobile shop in Kandar hours after stabbing the Bollywood actor.
.
.
.
.#SaifAliKhan #SaifAliKhanAttacked #SAIFALIKHANATTACK #Saif #KareenaKapoorKhan #KareenaKapoor pic.
twitter. com/Rb14jZOR8W
— Republic Glitz (R. Glitz) (@republic_glitz)
Related Postsട്രെയിനിൽ നിന്ന് തേങ്ങ തലയിൽ വീണ് യുവാവിന് ദാരുണാന്ത്യംമുംബൈക്കടുത്ത് ട്രെയിനിൽ നിന്ന് യാത്രക്കാരൻ എറിഞ്ഞ തേങ്ങ തലയിൽ വീണ് 20കാരൻ മരിച്ചു. Read more
13 കോടി രൂപയ്ക്ക് ആഡംബര ഓഫീസ് സ്വന്തമാക്കി കാർത്തിക് ആര്യൻലുക്ക ചുപ്പി, സോനു കെ ടിറ്റു കി സ്വീറ്റി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ Read more
മണിപ്പൂരിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യുമണിപ്പൂരിൽ അസം റൈഫിൾസ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ ആക്രമണം. ആക്രമണത്തിൽ രണ്ട് Read more
മുംബൈയിൽ പൊലീസ് നിയന്ത്രണം കടുപ്പിച്ചു; ഒക്ടോബർ 6 വരെ കൂടിച്ചേരലുകൾക്ക് വിലക്ക്മുംബൈ നഗരത്തിൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 6 വരെ പൊലീസ് കർശന Read more
മുംബൈയിൽ 3.58 കോടി രൂപയുടെ മെഫെഡ്രോൺ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽമുംബൈയിൽ 3.58 കോടി രൂപയുടെ മെഫെഡ്രോൺ മയക്കുമരുന്നുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് Read more
കപിൽ ശർമ്മയ്ക്ക് മുന്നറിയിപ്പുമായി എംഎൻഎസ്; ‘ബോംബെ’ എന്ന് വിളിക്കരുതെന്ന് താക്കീത്കോമഡി താരം കപിൽ ശർമ്മയോട് പരിപാടിക്കിടെ ബോംബെ എന്ന് ഉപയോഗിക്കരുതെന്ന് താക്കീത് നൽകി Read more
മുംബൈയിൽ നാവികസേന ഉദ്യോഗസ്ഥന്റെ തോക്ക് മോഷണം പോയി; വ്യാജവേഷത്തിലെത്തി കബളിപ്പിച്ച് മോഷ്ടാവ്മുംബൈയിൽ നാവികസേനയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനിൽ നിന്ന് തോക്കും വെടിയുണ്ടകളും മോഷണം പോയി. Read more
മുംബൈയിൽ യാത്രക്കാരിൽ നിന്ന് പണം തട്ടിയ 13 റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ നടപടിമുംബൈയിൽ യാത്രക്കാരിൽ നിന്ന് പണം തട്ടിയ കേസിൽ ഒരു സീനിയർ ഇൻസ്പെക്ടർ ഉൾപ്പെടെ Read more
മുംബൈയിൽ ഭീഷണി സന്ദേശം അയച്ച ജ്യോത്സ്യൻ അറസ്റ്റിൽമുംബൈയിൽ ആക്രമണ ഭീഷണി മുഴക്കിയ ജ്യോത്സ്യൻ അറസ്റ്റിലായി. ബിഹാർ സ്വദേശിയായ അശ്വിനികുമാറിനെയാണ് നോയിഡയിൽ Read more
കരിം ലാലയുമായി കൊമ്പുകോർത്തു; മുംബൈ ദിനങ്ങൾ ഓർത്തെടുത്ത് മേജർ രവിമുംബൈയിലെ ഹോട്ടൽ ജീവിതത്തിനിടെ അധോലോക നായകൻ കരിം ലാലയുമായി ഏറ്റുമുട്ടിയ അനുഭവം പങ്കുവെച്ച് Read more