ശബരിമല റോപ് വേ പദ്ധതി: പകരം ഭൂമി കൊല്ലത്ത് കണ്ടെത്തി

നിവ ലേഖകൻ

Sabarimala ropeway project

ശബരിമല റോപ് വേ പദ്ധതിക്കുള്ള പകരം ഭൂമി കൊല്ലം ജില്ലയിൽ കണ്ടെത്തി. കുളത്തൂപുഴ താലൂക്കിലെ കട്ടളപ്പാറയിലെ റവന്യൂ ഭൂമി വനംവകുപ്പിന് നൽകാൻ ധാരണയായി. പാരിസ്ഥിതിക എതിർപ്പുകളിലും സാങ്കേതിക പ്രശ്നങ്ങളിലും തട്ടി മുടങ്ങിപ്പോയ പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ മണ്ഡലകാലം പൂർത്തിയാകും മുമ്പ് നിർമാണ പ്രവർത്തികൾ ആരംഭിക്കാനാണ് തീരുമാനം. പമ്പ ഹിൽടോപ്പിൽ പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായാണ് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ താലൂക്കിൽ കട്ടളപ്പാറയിലെ റവന്യു ഭൂമി നൽകുന്നത്. ഇതിനായി വിശദമായ റിപ്പോർട്ട് നൽകാൻ കൊല്ലം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

നേരത്തെ കോട്ടയം ജില്ലയിലെ കഞ്ഞിക്കുഴി പരിഗണിച്ചെങ്കിലും റവന്യു-വനം വകുപ്പുകൾ തമ്മിൽ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് തർക്കം ഉയർന്നതോടെയാണ് പുതിയ സ്ഥലം കണ്ടെത്തിയത്. ദേവസ്വം, വനം, റവന്യു വകുപ്പ് മന്ത്രിമാർ ബുധനാഴ്ച യോഗം ചേരും. ഇതിന് ശേഷം ഹൈക്കോടതിയെ തീരുമാനം അറിയിക്കും.

രണ്ടാഴ്ചയ്ക്കുള്ളിൽ പകരം ഭൂമി കണ്ടെത്തി നൽകണമെന്നായിരുന്നു കോടതി നിർദ്ദേശം. പമ്പ മുതൽ സന്നിധാനം വരെ 2. 7 കിലോമീറ്ററാണ് റോപ് വേയുടെ നീളം.

  ശബരിമല സ്വർണ്ണപ്പാളി കൈമാറ്റത്തിൽ ഉദ്യോഗസ്ഥ വീഴ്ച: ദേവസ്വം പ്രസിഡന്റ്

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചരക്കുനീക്കത്തിന് പരിഹാരമാകും. റോപ് വേ വഴി അത്യാഹിത സേവനങ്ങളും ഉണ്ടാകും. 250 കോടിയിലേറെയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

Story Highlights: Alternate land for Sabarimala ropeway project identified in Kollam district

Related Posts
ശ്രീകോവിൽ കവാട പൂജ വീട്ടിലല്ല, ഫാക്ടറിയിലായിരുന്നു; വെളിപ്പെടുത്തലുമായി ജയറാം
Swarnapali Puja location

ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കവാടത്തിന്റെ പൂജ നടന്നത് തന്റെ വീട്ടിലല്ലെന്നും ചെന്നൈയിലെ ഫാക്ടറിയിലായിരുന്നുവെന്നും Read more

ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പണപ്പിരിവ് നെയ്യഭിഷേകത്തിലും; കൂടുതൽ തെളിവുകൾ പുറത്ത്
Sabarimala gold plating

ശബരിമലയിൽ വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പണപ്പിരിവ് നെയ്യഭിഷേകത്തിലും നടന്നതായി റിപ്പോർട്ടുകൾ. ഭക്തരിൽ Read more

ശബരിമല ശ്രീകോവിൽ കവാടം സ്വർണം പൂശാൻ കൊണ്ടുപോയ സംഭവം വിവാദത്തിൽ; കൂടുതൽ തെളിവുകൾ പുറത്ത്
Sabarimala gold plating

ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കവാടം സ്വർണം പൂശാനായി കൊണ്ടുപോയ സംഭവം വിവാദത്തിലേക്ക്. സ്വർണം Read more

  കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ പിടിയിൽ
ശബരിമല സ്വര്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണന് പോറ്റിയെ ഇന്ന് ചോദ്യം ചെയ്യും; ദേവസ്വം ബോര്ഡ് യോഗവും
Sabarimala gold controversy

ശബരിമലയിലെ സ്വര്ണപ്പാളി വിവാദത്തില് അന്വേഷണം ശക്തമാക്കി ദേവസ്വം വിജിലന്സ്. സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ Read more

സൂപ്പർ ലീഗ് കേരളക്ക് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് എഫ്.സിക്ക് ജയം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന് കോഴിക്കോട് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ Read more

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശന തീയതി അടുത്തയാഴ്ച തീരുമാനമാകും
Sabarimala visit

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശന തീയതി അടുത്തയാഴ്ച തീരുമാനിക്കും. ഒക്ടോബർ 19, Read more

ശബരിമല ദ്വാരപാലക ശിൽപം: സ്വർണം നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമെന്ന് രമേഷ് റാവു
Sabarimala gold controversy

ശബരിമലയിലെ ദ്വാരപാലക ശിൽപം പൊതിയാൻ സ്വർണം നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമാണെന്ന് സ്പോൺസർ Read more

  സിപിഐഎം പെൺ പ്രതിരോധം സംഗമത്തിൽ നടി റിനി ആൻ ജോർജ് പങ്കെടുത്തു; ക്ഷണവുമായി കെ ജെ ഷൈൻ
ശബരിമല സ്വർണപ്പാളി വിവാദം: മാധ്യമങ്ങൾക്ക് മറുപടി നൽകാതെ ഉണ്ണികൃഷ്ണൻ പോറ്റി
Sabarimala gold plate

ശബരിമല സ്വർണപ്പാളി വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് Read more

വയനാട് ദുരിതബാധിതർക്ക് തുച്ഛമായ തുക അനുവദിച്ചു; കേന്ദ്രത്തിനെതിരെ വിമർശനവുമായി ടി. സിദ്ദീഖ് എം.എൽ.എ.
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന് കേന്ദ്രം തുച്ഛമായ തുക അനുവദിച്ചെന്ന് ടി. സിദ്ദീഖ് Read more

ശബരിമല സ്വർണപ്പാളി വിവാദം: പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി
Sabarimala gold plating

ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി രംഗത്ത്. സത്യം പുറത്തുവരേണ്ടത് Read more

Leave a Comment