ശബരിമലയിൽ സന്നിധാനം പൊലീസ് ബാരക്കിൽ ഏഴ് പൊലീസുകാർക്ക് എലിയുടെ കടിയേറ്റു. ശനിയാഴ്ച ഉച്ചയോടെ ഡ്യൂട്ടിക്ക് ശേഷം വിശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഉദ്യോഗസ്ഥർ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടുകയും ഇന്ന് ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കുകയും ചെയ്തു. നേരത്തെ പൊലീസുകാരുടെ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
അതേസമയം, ശബരിമലയിൽ തീർഥാടകരുടെ തിരക്ക് വർധിച്ചിരിക്കുകയാണ്. വൃശ്ചികമാസത്തിന്റെ മൂന്നാം ദിനം 70,000-ത്തിലധികം തീർത്ഥാടകർ എത്തിച്ചേർന്നു. സ്പോട്ട് ബുക്കിങ് വഴി 5000 ഓളം പേരും, പുല്ലുമേട് വഴി 180 പേരും സന്നിധാനത്ത് എത്തി. വിർച്വൽ ക്യൂ സംവിധാനം മൂലം പമ്പ മുതൽ തിക്കും തിരക്കുമില്ലാതെ ഭക്തർക്ക് സന്നിധാനത്തെത്താൻ കഴിയുന്നുണ്ട്.
പതിനെട്ടാം പടിയിലെ പോലീസിന്റെ ഡ്യൂട്ടി സമയം 20 മിനിറ്റിൽ നിന്ന് 15 മിനിറ്റായി കുറച്ച തീരുമാനം വിജയകരമായി. ഇപ്പോൾ മിനിറ്റിൽ 80 പേരെ വരെ കടത്തിവിടാൻ പോലീസിന് കഴിയുന്നുണ്ട്. ഇതുമൂലം ഭക്തർക്ക് ദീർഘനേരം ക്യൂ നിൽക്കേണ്ടി വരുന്നില്ല. ഈ നടപടികൾ തീർത്ഥാടകരുടെ സൗകര്യം മെച്ചപ്പെടുത്തിയിട്ടുണ്ട്.
Story Highlights: Seven policemen bitten by rats at Sabarimala police barracks, pilgrims’ rush increases