ശബരിമല പതിനെട്ടാംപടിയിലെ വിവാദ ഫോട്ടോഷൂട്ട്: പൊലീസുകാരെ തിരികെ വിളിച്ചു

Anjana

Sabarimala police photoshoot controversy

ശബരിമലയിലെ പതിനെട്ടാംപടിയില്‍ പൊലീസുകാര്‍ തിരിഞ്ഞുനിന്ന് ഫോട്ടോയെടുത്ത സംഭവത്തില്‍ വിവാദം ഉയര്‍ന്നിരിക്കുകയാണ്. ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് ഈ വിവാദാസ്പദമായ നടപടിക്ക് മുതിര്‍ന്നത്. സംഭവം വിവാദമായതോടെ അന്വേഷണവുമായി ബന്ധപ്പെട്ട് അടിയന്തര മീറ്റിംഗ് ചേരുന്നുണ്ട്. എ.ഡി.ജി.പി, ഡി.ഐ.ജി എന്നിവര്‍ ഉടന്‍ എസ് എ പി ക്യാമ്പിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മേല്‍ശാന്തി ഉള്‍പ്പെടെ എല്ലാവരും അയ്യപ്പനെ തൊഴുത് പിന്നോട് നടന്നിറങ്ങുന്നതാണ് ആചാരം. എന്നാല്‍ പൊലീസുകാര്‍ അയ്യപ്പന് പുറംതിരിഞ്ഞുനിന്ന് ഫോട്ടോഷൂട്ട് നടത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ പരസ്യ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് കേരള ഘടകവും രംഗത്തെത്തി. ഫോട്ടോഷൂട്ടിന് പൊലീസുകാര്‍ക്ക് ഒത്താശ നല്‍കിയത് മുഖ്യമന്ത്രിയാണെന്ന് വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചു.

സംഭവത്തില്‍ എഡിജിപി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സന്നിധാനം സ്‌പെഷ്യല്‍ ഓഫിസര്‍ കെ ഇ ബൈജുവിനോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ അനുവദനീയമല്ലെന്ന് ഹൈക്കോടതിയും പറഞ്ഞിരുന്നു. ശബരിമല ഡ്യൂട്ടിക്ക് ശേഷം അവധി അനുവദിച്ചിരുന്ന ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി തിരികെ വിളിച്ചിരിക്കുകയാണ്. തിങ്കളാഴ്ചയാണ് വിവാദമായ ഫോട്ടോഷൂട്ട് നടന്നത്.

  ശബരിമല മണ്ഡലകാലം: ഭക്തരുടെയും വരുമാനത്തിന്റെയും എണ്ണത്തിൽ വൻ വർധനവ്

Story Highlights: Police officers recalled for investigation after controversial photoshoot at Sabarimala’s 18 steps

Related Posts
മകരവിളക്ക് തീർഥാടനം: ശബരിമലയിൽ വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തുന്നു
Sabarimala Makaravilakku booking

ശബരിമലയിൽ മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്താൻ തീരുമാനിച്ചു. ജനുവരി Read more

ഹണി റോസിനെതിരായ സൈബർ ആക്രമണം: ഒരാൾ അറസ്റ്റിൽ, 26 പേർ കൂടി നിരീക്ഷണത്തിൽ
Honey Rose cyber attack arrest

നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ എറണാകുളം കുമ്പളം സ്വദേശി ഷാജിയെ പോലീസ് Read more

ഫേസ്ബുക്ക് പോസ്റ്റിലെ മോശം കമന്റുകൾക്കെതിരെ ഹണി റോസ് പൊലീസിൽ പരാതി നൽകി
Honey Rose Facebook complaint

നടി ഹണി റോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മോശം കമന്റുകൾ ഇട്ടവർക്കെതിരെ Read more

ജിപിഎസ് ഉപയോഗിച്ച മയക്കുമരുന്ന് കടത്ത്: രണ്ട് പ്രതികൾ പിടിയിൽ
GPS drug smuggling Kerala

മലപ്പുറം, തിരൂർ സ്വദേശികളായ രണ്ട് പേർ ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ മയക്കുമരുന്ന് Read more

  മകരവിളക്കിന് ഒരുങ്ങി ശബരിമല; വിപുലമായ സൗകര്യങ്ങളുമായി സർക്കാരും ദേവസ്വം ബോർഡും
തിരുവല്ലയിൽ പുതിയ രീതിയിലുള്ള ലോട്ടറി തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
Thiruvalla lottery scam

തിരുവല്ലയിൽ സംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട് പുതിയ രീതിയിലുള്ള തട്ടിപ്പ് പോലീസ് കണ്ടെത്തി. ബിഎസ്എ Read more

വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരി ഗോവയില്‍ കണ്ടെത്തി; അധ്യാപകരുടെ യാത്രാ സംഘം തിരിച്ചറിഞ്ഞു
missing girl found Goa

വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 വയസ്സുകാരി ഷന ഷെറിനെ ഗോവയിലെ മഡ്ഗോണില്‍ നിന്ന് Read more

പട്ടാമ്പിയിൽ കാണാതായ 15 കാരി: സംശയമുള്ള വ്യക്തിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്
Missing girl Pattambi

പട്ടാമ്പി വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 വയസ്സുകാരിയുടെ കേസിൽ പുതിയ വഴിത്തിരിവ്. കുട്ടിയുടെ Read more

കോതമംഗലം ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ള: രണ്ട് യുവാക്കള്‍ പിടിയില്‍
Kothamangalam hypermarket robbery

കോതമംഗലത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണത്തിന്റെ പ്രതികളെ ഊന്നുകല്‍ പൊലീസ് പിടികൂടി. രണ്ടര ലക്ഷം Read more

  ഹണി റോസിനെതിരായ സൈബർ ആക്രമണം: ഒരാൾ അറസ്റ്റിൽ, 26 പേർ കൂടി നിരീക്ഷണത്തിൽ
ശബരിമല മണ്ഡലകാലം: ഭക്തരുടെയും വരുമാനത്തിന്റെയും എണ്ണത്തിൽ വൻ വർധനവ്
Sabarimala Mandala Season

ശബരിമല മണ്ഡലകാലത്ത് ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തേക്കാൾ Read more

മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ എക്സൈസ് പരിശോധന കർശനമാക്കി; 195 കേസുകൾ രജിസ്റ്റർ ചെയ്തു
Sabarimala excise inspection

മകരവിളക്കിന് മുന്നോടിയായി ശബരിമലയിലും പരിസര പ്രദേശങ്ങളിലും എക്സൈസ് വകുപ്പ് കർശന പരിശോധനകൾ നടത്തി. Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക