Headlines

Politics

റഷ്യൻ സൈന്യത്തിൽ നിന്ന് ഇന്ത്യക്കാരെ മോചിപ്പിക്കാൻ സമ്മതം; മോദിയുടെ സന്ദർശനം നയതന്ത്ര വിജയം

റഷ്യൻ സൈന്യത്തിൽ നിന്ന് ഇന്ത്യക്കാരെ മോചിപ്പിക്കാൻ സമ്മതം; മോദിയുടെ സന്ദർശനം നയതന്ത്ര വിജയം

റഷ്യൻ സൈന്യത്തിൽ നിർബന്ധിത സേവനം ചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാൻ റഷ്യ സമ്മതിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനം വൻ നയതന്ത്ര വിജയമായി. പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമുണ്ടായത്. ഇന്ത്യക്കാരെ തിരികെ അയക്കുമെന്ന് റഷ്യ ഉറപ്പ് നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജോലി തട്ടിപ്പിനിരയായി നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ കുടുങ്ങിയിരുന്നു. കേരളത്തിൽ നിന്നുൾപ്പെടെയുള്ളവർ ഇത്തരത്തിൽ റഷ്യയിൽ കുടുങ്ങിയിരുന്നു. യാതൊരു പരിശീലനവും നൽകാതെ ഇവരെ യുക്രൈൻ യുദ്ധ മേഖലയിൽ വിന്യസിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് കുടുംബങ്ങൾ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായി പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി റഷ്യയിലെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനമാണ് നടത്തുന്നത്. യുക്രൈൻ-റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലേക്ക് പോകുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നില്ല. റഷ്യൻ സന്ദർശനത്തിന് ശേഷം മോദി ഓസ്ട്രിയയും സന്ദർശിക്കും.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ഡൽഹിയിൽ അതിഷി മുഖ്യമന്ത്രിയാകും; നാല് മന്ത്രിമാർ തുടരും, ഒരു പുതുമുഖം

Related posts