
കോഴിക്കോട് : ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം മാത്തറ കളത്തിങ്കൽ റോഡിൽ മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കളത്തിങ്ങൽ ഷാഹിദിൻ്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.
വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആളപായമൊന്നും തന്നെയില്ല.
കനത്ത മഴയെ തുടര്ന്ന് കോഴിക്കോട് നഗരത്തിന്റെ പലയിടത്തും വെള്ളം കയറുകയും നാശനഷ്ടങ്ങള് ഉണ്ടാവുകയും ചെയ്തു.
അറബിക്കടലില് രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ ഇന്നലെ ഉച്ചയോടെ തുടങ്ങിയ കനത്ത മഴ വ്യാപകമായി നാശനഷ്ടം വിതയ്ക്കുകയാണ്.
Story highlight : Road collapsed and the lorry fell on top of the house in Kozhikode.