മാധ്യമപ്രവർത്തകയും അവതാരകയുമായിരുന്ന ആർ.ജെ ലാവണ്യ (41) ദുബായിലെ റേഡിയോ കേരളത്തിൽ അവതാരകയായി പ്രവർത്തിച്ചുവരികയായിരുന്നു.
രമ്യാ സോമസുന്ദരമെന്നാണ് അവരുടെ യഥാർത്ഥ പേര്. കർണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) ആണ് ലാവണ്യയുടെ ഭർത്താവ്. പരേതനായ സോമസുന്ദരമാണ് അച്ഛനും ശശികല അമ്മയുമാണ്. വസുന്ധര, വിഹായസ് എന്നിവരാണ് മക്കൾ.
മുൻപ് ക്ലബ്ബ് എഫ് എമ്മിലും റെഡ് എഫ്എമ്മിലും യു എഫ് എമ്മിലും പ്രവർത്തിച്ചിട്ടുള്ള ലാവണ്യയുടെ മൃതദേഹം നാളെ തിരുവനന്തപുരത്തെ തമലം മരിയൻ അപാർട്ട്മെൻ്റിൽ പൊതുദർശനത്തിനായി വെക്കുമെന്നും പിന്നീട് ശാന്തികവാടത്തിൽ സംസ്കരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
Story Highlights: RJ Lavanya, popular radio jockey and media personality, passed away at the age of 41 in Dubai.
Image Credit: twentyfournews