എഴുത്തുകാര്‍ക്കായി ‘കലാലയം പുരസ്‌കാരം’ ; സൃഷ്ടികള്‍ ക്ഷണിക്കുന്നു.

Anjana

Kalalayam awards riyad
Kalalayam awards riyad

റിയാദ് : രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി ഈസ്റ്റ് നാഷണല്‍ പന്ത്രണ്ടാമത്  സാഹിത്യോത്സവിനോടനുബന്ധിച്ച് പ്രവാസി മലയാളികളിലെ എഴുത്തുകാര്‍ക്ക് ‘കലാലയം പുരസ്‌കാരം’ നൽകുന്നതിനായി സൃഷ്ടികള്‍ ക്ഷണിക്കുന്നു.

സൗദി ഈസ്റ്റ് നാഷണല്‍ പരിധിയിലുള്ള (റിയാദ് ,ദമാം,ഖോബാര്‍ ,ജുബൈല്‍,അല്‍ ഹസ,ഹായില്‍ ,അല്‍ ഖസീം ) ഏവർക്കും പങ്കെടുക്കാവുന്നതാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലയാളം കഥ ,കവിത വിഭാഗങ്ങളിലാണ് മത്സരം.കവിത 40 വരികളില്‍ കവിയാത്തതും,കഥ 400 വാക്കുകളില്‍ കൂടാത്തതും ആയിരിക്കണം.

മലയാള സാഹിത്യ രംഗത്തെ മികച്ച കലാപ്രതിഭകളായ അമല്‍ പിറപ്പങ്ങോട്, മജീദ് സൈദ്, പ്രദീപ് രാമനാട്ടുകര, ജീവേഷ് തുടങ്ങിയവരാണ് പുരസ്‌കാര ജൂറികള്‍.

സൃഷ്ടികള്‍ സമർപ്പിക്കേണ്ട രീതി : മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകള്‍  PDF ഫോര്‍മാറ്റില്‍  2021 ഒക്ടോബര്‍ 31ആം തീയതിക്കു മുമ്പ് [email protected] എന്ന  ഇമെയിലിലേക്ക് അയക്കുക.

2021 നവംബര്‍ 19 ആം തീയതി അരങ്ങേറുന്ന നാഷനല്‍ സാഹിത്യോത്സവ വേദിയില്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് +96650812 5180 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight :  Risala study circle ‘Kalalayam awards’ for Expatriate Malayalee Writers.